HOME
DETAILS

കെ. കരുണാകരന്റെ രാജി: കുറ്റബോധമുണ്ടെന്ന് ഹസന്‍

  
backup
December 24 2017 | 01:12 AM

%e0%b4%95%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ഇന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹത്തോട് കാണിച്ചത് കടുത്ത അനീതിയാണ്. അതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും ഹസന്‍ പറഞ്ഞു.
കെ. കരുണാകരന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി.സിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പദവിയില്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ കരുണാകരനു അവസരം കൊടുക്കേണ്ടതായിരുന്നു. അദ്ദേഹത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രചാരണം നടക്കുമ്പോള്‍ ഒരു കാരണവശാലും പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ.കെ ആന്റണി. കരുണാകരനെ രാജിയിലേക്ക് നയിച്ചത് എ.കെ ആന്റണിയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനംപാലിച്ചു.
പി.ടി ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടായത്. കരുണാകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദൂഷ്യമുണ്ടാക്കുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ അതു സത്യമായി. കരുണാകരനെ പുറത്താക്കിയതില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ഹസന്‍ പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ആജ്ഞയെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് എ.കെ ആന്റണി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്.
പിന്നീട് മനസില്ലാ മനസോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസന്‍ പറഞ്ഞു. കരുണാകരന്റെ ശൈലി മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടി നിയോഗിച്ചത് തന്നെയായിരുന്നു. അവിടെ നിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.


ഹസന്‍ സത്യം വെളിപ്പെടുത്തിയതില്‍ സന്തോഷം: പത്മജ വേണുഗോപാല്‍

തൃശൂര്‍: കെ. കരുണാകരന്റെ രാജി സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നടത്തിയ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍.
ഇന്നത്തെ ദിവസം തന്നെ ഈ വെളിപ്പെടുത്തല്‍ നടത്തിയത് ശ്രദ്ധേയമായി. തെറ്റ് ചെയ്താല്‍ അതു തുറന്നു പറയാന്‍ അധികമാരും തയാറാകാറില്ല. എന്നാല്‍, ഇങ്ങനെ പറഞ്ഞത് വലിയ നന്‍മയായാണ് കാണുന്നത്.
ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം അറിയാം. കരുണാകരന്റെ ആത്മാവിനെങ്കിലും ഇതു കേട്ട് ശാന്തി ലഭിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ചാരക്കേസ് സമയത്ത് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി അന്നു പറഞ്ഞിരുന്നുവെന്നാണ് ഹസന്‍ വെളിപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago