HOME
DETAILS
MAL
ജേക്കബ് തോമസ് കാപട്യക്കാരന്: മേഴ്സിക്കുട്ടിയമ്മ
backup
December 24 2017 | 20:12 PM
കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്ത്.
ജേക്കബ് തോമസ് കാപട്യക്കാരനാണെന്നും സ്വന്തംകാര്യം മാത്രം നോക്കുന്നയാളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ല.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല. ജേക്കബ് തോമസിന്റെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."