സ്‌നേഹപൂര്‍വ്വം സുപ്രഭാതം തുടക്കമായി
ചട്ടഞ്ചാല്‍: ബാര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്കു തുടക്കമായി. ഒരു വര്‍ഷത്തേക്കുള്ള സുപ്രഭാതം പത്രം മുല്ലച്ചേരി കുഞ്ഞഹമ്മദ് ഹാജിയാണ് സ്‌പോണ്‍സര്‍ ചെയ്തത്. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ആര്യടുക്ക സ്‌കൂള്‍ ലീഡര്‍ക്ക് പത്രം നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
എം.എച്ച് മുഹമ്മദ് കുഞ്ഞി. പി.എ അസൈനാര്‍, തിലക് രാജ്, വാസന്തി ടീച്ചര്‍, ബി.കൃഷ്ണന്‍, സുപ്രഭാതം സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ് എക്‌സിക്യൂട്ടീവ് അബൂബക്കര്‍ സിദ്ദീഖ് സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. സ്‌കൂളില്‍നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം സ്‌കൂള്‍ ലീഡര്‍ക്ക് പത്രത്തിന്റെ കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
റിട്ട. വായുസേന ജെ.സി.ഒ എ.വി കുഞ്ഞിരാമന്‍, പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍, പി.ടി.എ വൈസ്പ്രസിഡന്റ് യു മോഹനന്‍, കെ.വി മധുസൂദനന്‍, സ്റ്റാഫ് സെക്രട്ടറി പത്മനാഭന്‍, സുപ്രഭാതം ലേഖകന്‍ ശരീഫ് കൂലേരി സംബന്ധിച്ചു.
വലിയപറമ്പ: പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശരീഫ് മാടാപ്പുറം, കെ.പി മുഹ്‌സിന്‍ എന്നിവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി നാരായണന്‍ നമ്പൂതിരിക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. എ.ജി ആഷിഖ് നിസാമി, കെ മുഹമ്മദ് ശരീഫ്, സി മധു, സഹീദ് ബിന്‍ ഫൈസി, അബൂബക്കര്‍ സിദ്ദീഖ് ഫൈസി, പി മുനവ്വിര്‍, എം.കെ.എം ജുനൈദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."