HOME
DETAILS
MAL
അന്തര്‍സംസ്ഥാന നദീജല കരാര്‍ തര്‍ക്കം; രമ്യതയില്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി
backup
August 16 2016 | 18:08 PM
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയ അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം തമിഴ്നാടുമായി രമ്യതയില്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ് ചിറ്റൂര്‍ മണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി പുതുക്കാത്ത കരാര്‍ പുതുക്കുന്നതു സംബന്ധിച്ചു തമിഴ്നാടുമായി ഉടന്‍ ചര്‍ച്ച നടത്തും. അതിനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയും പങ്കെടുത്തു.
കരാറിനു വിരുദ്ധമായി തമിഴ്നാട് ആളിയാറിലേക്ക് ആറു കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിക്കുന്നതായി നേരത്തേ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ വിരുദ്ധ പ്രവൃത്തികള്‍ തമിഴ്നാട് കാലങ്ങളായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."