HOME
DETAILS
MAL
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരി 15 മുതല്‍
backup
December 28 2017 | 01:12 AM
ജമ്മു: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി മെഹബൂബാ മുഫ്തി. അടുത്ത വര്‍ഷം ഫെബ്രുവരി 15 മുതല്ക്കായിരിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എന്‍.എന്‍ വോറയെ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തിയതി സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ എല്ലാവരും തങ്ങളുടെ ജനപ്രാതിനിധ്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."