HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മലയാളി നാട്ടിലേക്ക് മടങ്ങി
backup
December 28 2017 | 02:12 AM
ദമാം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി ചെയ്തതിന്റെ പേരില്‍ എട്ടു മാസക്കാലത്തെ തടവുശിക്ഷ അനുഭവിച്ച മലയാളി എന്‍ജിനീയര്‍ ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുരളീകൃഷ്ണനാണു ശിക്ഷ നേരിട്ടത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി സഊദി അറേബ്യയില്‍ എന്‍ജിനീയറിങ് വിസയില്‍ ജോലിക്ക് എത്തിയപ്പോള്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.
നേരത്തെ ഒരു കമ്പനിയില്‍ ജോലിക്കായി സര്‍ട്ടിഫിക്കറ്റ് നല്കിയപ്പോള് തന്നെ അതു വ്യാജമെന്നു കണ്ടെത്തിയ കമ്പനി നിയമനടപടികള്‍ ഭയന്ന് അപ്പോള്‍ തന്നെ മുരളീകൃഷ്ണനെ നാട്ടിലേയ്ക്ക് തിരിച്ചയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."