ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു. ജനുവരിയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നാണു വിവരം. ദശകങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടന ഭേദഗതി വരുത്തുന്നത്.
സര്‍ക്കാര്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 19-ാമത് കേന്ദ്ര കമ്മിറ്റിയുടെ രണ്ടാം പ്ലീനറി സമ്മേളനം മാര്‍ച്ചിലാണ് നടക്കുക. ഇതിനു മുന്‍പായി ഭേദഗതി നിലവില്‍ വരുമെന്നാണു വിവരം. അതേസമയം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുക എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടിട്ടില്ല.
ഇന്ന് ചേരുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ വിഷയങ്ങള്‍ ചര്ച്ചക്കുവന്നേക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പോളിറ്റ് ബ്യൂറോയില്‍ അധ്യക്ഷത വഹിക്കുന്നത്. അടുത്ത വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചൈനയുടെ അഴിമതി വിരുദ്ധ കാംപയിന് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."