HOME
DETAILS
MAL
ദേശീയ വടംവലി: കേരളത്തിന് മെഡല്‍ നേട്ടം
backup
December 28 2017 | 02:12 AM
കാഞ്ഞങ്ങാട്: ഔറംഗാബാദില്‍ നടന്ന ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ് ദേശീയ വടംവലി മത്സരത്തില്‍ കേരളം നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടി. ആദ്യമായാണ് കേരളം ഇത്രയും സ്വര്‍ണം ഒന്നിച്ച് നേടുന്നത്.
അണ്ടര്‍ 13, 15, 17- 500 കിലോ വിഭാഗം, അണ്ടര്‍ 19-540 കിലോ വിഭാഗം എന്നി കാറ്റഗറിയില്‍ സ്വര്‍ണവും അണ്ടര്‍ 17-480 കിലോ വിഭാഗം, അണ്ടര്‍ 19-560 കിലോ വിഭാഗം എന്നിവയില്‍ വെള്ളിയുമാണ് നേടിയത്. നിലവിലെ ചാംപ്യന്‍മാരായ പഞ്ചാബിനെയും, ഡല്‍ഹിയെയും തകര്‍ത്താണ് കേരളം നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ആറ് കാറ്റഗറിലും വെങ്കലമായിരുന്നു നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."