പകര്‍ച്ചവ്യാധി തടയാന്‍ ജാഗ്രതാ പദ്ധതി ജനുവരി ഒന്നിന് തുടക്കമാകും
തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സര്‍ക്കാരിന്റെ ആരോഗ്യ ജാഗ്രതാപദ്ധതി. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് കാലാകാലങ്ങളില്‍ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വിവിധങ്ങളായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികളെ പൂര്‍ണമായി തടയാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം പലപ്പോഴും വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കാലോചിതമായ മാറ്റങ്ങളിലൂടെ ഫലപ്രദമായ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആരോഗ്യ ജാഗ്രത എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധദൗത്യത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, മുഴുവന്‍ വകുപ്പുകള്‍ ഒത്തൊരുമിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ കാംപയിന് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാനതലത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."