HOME
DETAILS

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും; 10 മാസത്തിനിടെ രണ്ടേമുക്കാല്‍ കോടി പിഴ

  
backup
December 28 2017 | 02:12 AM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81-5

 


കൊണ്ടോട്ടി: സംസ്ഥാനത്ത് പൊതുനിരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാനത്തെ നിരത്തുകളില്‍ നിന്ന് പുകയില വില്‍പ്പനയുടേയും ഉപയോഗത്തിന്റേയും പേരില്‍ പൊലിസിന് പിഴയായി ലഭിച്ചത് 2,74,20,450 രൂപയാണ്. പൊതുനിരത്തില്‍ പുകവലിക്കല്‍, 18 വയസിന് താഴെയുളള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയവയ്ക്കാണ് സിഗരറ്റ് ആന്റ് ടുബാകോ പ്രൊഡക്ട് ആക്ട് 2003 പ്രകാരം കേസെടുക്കുന്നത്. നിയമനടപടികള്‍ ശക്തമാവുമ്പോഴും പിടിയിലാവുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഓരോ വര്‍ഷവും.
പൊതുനിരത്തില്‍ പുകവലിച്ചവര്‍ക്കെതിരേയാണ് കൂടുതല്‍ കേസ്. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം പൊതുനിരത്തില്‍ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് പെതുനിരത്തില്‍ പുകവലിച്ചതിന് 13,6832 പേരില്‍ നിന്നായി 2,62,69,800 രൂപയാണ് പിഴ ഈടാക്കിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില വില്‍പ്പന നടത്തിയതിന് 535 പേരില്‍ നിന്നായി 2,85,700 രൂപയും പിഴ ഈടാക്കി കേസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 3340 പേരില്‍ നിന്നായി 96,49,950 രൂപയാണ് ഈടാക്കിയത്. പൊതുനിരത്തില്‍ പുകവലിച്ചതിന് കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത് ജനുവരി, ജൂണ്‍ മാസങ്ങളിലാണ്.
18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില വില്‍പ്പന നടത്തിയതിന് ഏപ്രിലില്‍ 77 പേരാണ് പിടിയിലായത്. സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് ഓഗസ്റ്റില്‍ 407 പേരാണ് കുടുങ്ങിയത്. ജൂലൈയില്‍ 404 പേരും അറസ്റ്റിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago