'ആന്റണിയെ മറിച്ചിടാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇടതുമുന്നണി ശ്രമിച്ചു'
തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെ മറിച്ചിടാന്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരുമായി ചേര്‍ന്ന് എല്‍.ഡി.എഫ് ശ്രമം നടത്തിയിരുന്നെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍ രാജന്‍ബാബു പറഞ്ഞു. തനിക്കും ഗൗരിയമ്മയ്ക്കും മന്ത്രിപദവിയും പണവുമാണ് ഇടതു മുന്നണി വാഗ്ദാനം ചെയ്തത്. രാഷ്ട്രീയ മൂല്യം മുറുകെ പിടിച്ചു ജീവിക്കുന്നതിനാല്‍ അത് നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസ് (രാജന്‍ബാബു) ഏഴാമത് സംസ്ഥാന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, പി.എസ്.പി സംസ്ഥാന പ്രസിഡന്റ് കെ.കെ പൊന്നപ്പന്, പി.സി ജോര്‍ജ് എം.എല്‍.എ, ശിവബോധാനന്ദ സ്വാമികള്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ബാലരാമപുരം സുരേന്ദ്രന്, മലയിന്‍കീഴ് നന്ദകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."