പിന്‍വാതില്‍ നിയമനം നിര്‍ത്തിവെക്കണം കെ.എസ്.ടി.യു
കോഴിക്കോട്: റിട്ടയര്‍ ചെയ്തവരെയും പാര്‍ട്ടി പ്രവര്‍ത്തകരേയും വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളില്‍ നിയമിക്കുന്ന സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന് കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മതിയായ യോഗ്യതയുള്ള അധ്യാപകര്‍ സര്വിസിലുണ്ടായിട്ടും സംസ്ഥാനത്തെ ഡയറ്റുകളില്‍ റിട്ടയര്‍ ചെയ്തവരെ നിയമിക്കുന്നതിനും, തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കുന്ന എസ്.എസ്.എ യിലെ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണെന്ന് കെ.എസ്.ടി.യു ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷനായി.
പുതുക്കി പണിയുന്ന കെ.എസ്.ടി.യു. സെന്ററിന് ജനുവരി 12ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും.
സംസ്ഥാനതല
ഉര്‍ദു ടാലന്റ് മീറ്റ്
മലപ്പുറം: കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന അല്ലാമാ ഇഖ്ബാല്‍ ടാലന്റ് മീറ്റിന്റെ സംസ്ഥാനതല മത്സരം 2018 ജനുവരി രണ്ടിന് കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ടി.ടി.ഐയില്‍ നടക്കും. പ്രശസ്ത സാഹിത്യകാരി ഡോ. കെ.പി. സുധീര ഉദ്ഘാടനം ചെയ്യും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ടാലന്റ് മീറ്റ്, ലഫ്സ് സാസി, ഉര്‍ദു ക്ലബ് പ്രവര്‍ത്തനങ്ങള്‍, ഉര്‍ദു മാഗസിന് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."