ഐ.എസ് റിക്രൂട്ട്മെന്റ്: കൂടുതല്‍ അന്വേഷണത്തിനായി എന്‍.ഐ.എ ഫ്രാന്‍സിലേക്ക്
ന്യൂഡല്‍ഹി: കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി എന്‍.ഐ.എ ഫ്രാന്‍സിലേക്ക്. എന്‍.ഐ.എ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജാ മൊയ്ദീന് പാരിസ് ആക്രമണക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫ്രാന്സിലെക്കുന്ന സംഘം പാരിസ് ആക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യും. ഇതേസമയം, ഫ്രഞ്ച് സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയേയും ചോദ്യം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണു പാരിസ് ആക്രമണക്കേസില്‍ സംയുക്ത അന്വേഷണത്തിനായി എന്‍ഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്.
നേരത്തെ ഫ്രഞ്ച് അന്വേഷണസംഘം സഹകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎ ഫ്രാന്‍സിലും ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലുമെത്തി അന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."