'ബോണ്‍ എ കിംഗ്' - സഊദിയില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം
ജിദ്ദ: സഊദിയില്‍ സിനിമാ തീയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന സിനിമയെ സംബന്ധിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങി. മുന്‍ ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ 'ബോണ്‍ എ കിംഗ്' പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഊദി സിനിമാസീരിയല്‍ താരവും സാംസ്‌കാരികഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഉപദേഷ്ടാവുമായ അബ്ദുല്‍ ഇലാഹ് ആണ് 'ബോണ്‍ എ കിംഗ്' സിനിമയെ സംബന്ധിച്ച വിശദാംശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സഊദി അറേബ്യയില്‍ പരിഷ്‌കരണവും ആധുനികവല്‍ക്കരണവും നടത്തിയ മുന്‍ ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.
1964 മുതല്‍ 1975 വരെ സഊദി അറേബ്യ ഭരിച്ചിരുന്ന ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് മുന്നോട്ടുവെച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇസ്‌ലാമിക ഐക്യവും അറബ് ലോകത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങളായിരുന്നു. പതിനാലാം വയസില്‍ ബ്രിട്ടണിലെത്തി അധികാരികളുമായി ചര്‍ച്ച നടത്തുന്ന സിനിമയിലെ രംഗം ഇപ്പോള്‍തന്നെ വൈറലാണ്്. ഫൈസല്‍ രാജകുമാരന്‍ ഡിന്നര്‍ ടേബിളില്‍ തമാശ പറയുന്ന ടീസറിലെ രംഗങ്ങളാണ് വൈറലായത്.
ജൂലൈ മാസം ബ്രിട്ടണില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ അവസാന ഭാഗങ്ങള്‍ റിയാദില്‍ ചിത്രീകരിക്കും. ഫെബ്രുവരി അവസാനത്തോടെ സിനിമ പ്രദര്‍ശനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദിയുടെ പ്രൗഢിയും ചരിത്രവും ലോകമെങ്ങുമുളള സിനിമാ പ്രേമികളെ അറിയിക്കുന്നതിന് ചിത്രം മറ്റു രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര റിലീസുനുമുമ്പ് ചിത്രം റിയാദില്‍ പ്രദര്‍ശിപ്പിക്കും. ഹന്റെറി ഫിറ്റ് സ്ബര്‍ച് കഥയെഴുതുന്ന സിനിമ അഗസ്്റ്റി വില്ലാറോംഗയാണ് സംവിധാനം ചെയ്യുന്നത്. ഹെര്‍മിയോണ്‍, കോണ്‍ഫീല്‍ഡ്, എഡ് സ്‌ക്രെയിന്‍, ലോറന്‍സ് ഫോക്‌സ്, ജെയിംസ് ഫ്‌ലീറ്റ്, കെന്നത്ത് ക്രൊന്‍ഹാം, എയ്ഡല്‍ മക്കാര്‍ഡില്‍, ഡില്യാന ബോക്ലീവ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും.
അതിനിടെ, സഊദി ജനറല്‍ അതോറിറ്റി ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ പുതുതായി തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. 'ഞങ്ങളിതാ തിരിച്ചെത്തി' എന്ന സന്ദേശം ട്വീറ്റ് ചെയ്തതിന് പിന്നാലെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടാന്‍ അല്‍ സിനിമ എസ്എ എന്ന അക്കൗണ്ടിന് കഴിഞ്ഞു.
അതേ സമയം സഊദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം രജനികാന്തിന്റെ 20 ആയിരിക്കുമെന്നാണ് സൂചന. ഇനി റിലീസ് ദിവസം തന്നെ സവന്തം ഭാഷാചിത്രങ്ങള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സഊദിയിലെ മലയാളികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."