HOME
DETAILS
MAL
കോണ്‍ഗ്രസ് സ്ഥാപകദിനം: സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍
backup
December 28 2017 | 10:12 AM
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133ാം സ്ഥാപകദിനം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. ഇന്ദിരാഭവനിലും ഡിസിസി ഓഫീസുകളിലും നടന്ന പരിപാടിയില്‍ നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചുമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് എം എം ഹസന് നേതൃത്വം നല്കി. വിവിധ ജില്ലകളില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി എം സുധീരന് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി.
എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാത്രമാണ് ചാരക്കേസുമായി ബന്ധപ്പെട്ട എം എം ഹസന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്. ചില സ്ഥലങ്ങളില്‍ സാംസ്കാരിക പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."