പണി കിട്ടിയിട്ടും വിടാതെ ജേക്കബ് തോമസ്; സര്‍ക്കാരിനെതിരെ രണ്ടാം പാഠം
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വീണ്ടും ജേക്കബ് തോമസ് ഐ.പി.എസ്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ വിമര്‍ശിച്ചാണ് ജേക്കബ് തോമസിന്റെ രണ്ടാമത്തെ പോസ്റ്റും വന്നിരിക്കുന്നത്.
പാഠം-2, മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നത്.
ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കാണാതായവരെയെല്ലാം ക്രിസ്മസിനു മുന്‍പ് തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. ക്രിസ്മസിനു മുന്‍പ് വന്നവര്‍- ഭാഗ്യവാന്മാര്‍ എന്നാണ് ജേക്കബ് തോമസ് കുറിച്ചത്.
കാണാതായവര്‍ എത്രയാണെന്ന കണക്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ അതും ജേക്കബ് തോമസ് പരിഹാസത്തിന് പാത്രമാക്കുന്നുണ്ട്. കാണാതായവര്‍- കടലിനോട് ചോദിക്കണം എന്നാണ് അദ്ദേഹം കുറിച്ചത്.
നേരത്തെ, പാഠം-1 എന്ന തലക്കെട്ടില്‍ സര്‍ക്കാരിനെതിരെ ഇതേ വിഷയത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."