പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കി
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ബില്ലില്‍ പ്രതിപക്ഷം മുമ്പോട്ടുവച്ച ഭേദഗതികള്‍ വോട്ടിനിട്ടു തള്ളിയാണ് പാസാക്കിയത്.
മൂന്നും തലാഖും ഒറ്റയടിയ്ക്ക് ചൊല്ലിയുള്ള വിവാഹമോചനത്തെ ക്രിമിനല്‍കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രിംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്.
ബില്ലില്‍ നിര്‍ദേശിക്കുന്ന മൂന്നു വര്‍ഷത്തെ ജയില്‍വാസം മാറ്റണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മറ്റു പ്രശ്‌നങ്ങളില്ലെന്നും മുത്തലാഖ് ഇല്ലാതാക്കുന്ന എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല പറഞ്ഞു. മുത്തലാഖ് ചൊല്ലിയ ആളെ തടവിലിടുമ്പോള്‍ അയാള്‍ക്കെങ്ങനെ നഷ്ടപരിഹാര തുക നല്‍കാനാവുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.
അതേസമയം, ബില്ലിനെ മുസ്‌ലിം ലീഗ് പൂര്‍ണമായും എതിര്‍ത്തു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബില്ലിനെ എതിര്‍ത്തു. ബില്‍ നിര്‍മിക്കുമ്പോള്‍ മുസ്‌ലിംകളുമായി ആലോചിച്ചിട്ടില്ലെന്നും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."