മനാമ സൂഖില്‍ അഗ്‌നിബാധ: നിരവധി കടകള്‍ക്ക് നാശം
മനാമ: ബഹ്‌റൈനിലെ മനാമ സൂഖിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി കടകള്‍ക്ക് നാശം. ഡെല്‍മന്‍ സെന്ററിനു സമീപം പത്തോളം കടകള്‍ക്കാണ് നാശം സംഭവിച്ചത്. മൂന്ന് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. പൂര്‍ണമായും നശിച്ച രണ്ടുകടകള്‍ വെള്ളി ആഭരണശാലകളും ഒന്ന് തുണിക്കടയുമാണ്.
ഭാഗികമായി നാശം നേരിട്ടതില്‍ നാലെണ്ണം തുണിക്കടകളും മൂന്നെണ്ണം വാച്ച് ഇലക്ട്രോണിക്‌സ് വില്‍പന ശാലകളുമാണ്. പലതും മലയാളികള്‍ നടത്തുന്നതാണ്. ഇന്നലെ കാലത്ത് ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
ശൈഖ് അബ്ദുല്ല റോഡില്‍ വെള്ളി നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ വര്‍ക് ഷോപ്പില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
13 അഗ്നിശമന സേന വാഹനങ്ങളുടെ സഹായത്തോടെ 50ഓളം അംഗങ്ങള്‍ കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചതെന്ന് അധികൃതര്‍അറിയിച്ചു. കാരണം വ്യക്തമായിട്ടില്ല. പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."