HOME
DETAILS
MAL
തുടര്‍വിദ്യാഭ്യാസ കലോത്സവം: വയനാട് മുന്നില്‍
backup
December 29 2017 | 00:12 AM
കോഴിക്കോട്: സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ വയനാട് ജില്ല മുന്നേറ്റം തുടരുന്നു. 73 ഇനങ്ങളില്‍ 24 എണ്ണം പൂര്‍ത്തിയായപ്പോള്‍ 44 പോയിന്റാണ് വയനാടിന് ലഭിച്ചത്. 42 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. 36 പോയിന്റുമായി കാസര്‍കോട് മൂന്നാംസ്ഥാനത്തുണ്ട്. പോയിന്റ് നില: മലപ്പുറം- 30, തിരുവനന്തപുരം- 26, തൃശ്ശൂര്‍- 23, പാലക്കാട്- 21, എറണാകുളം- 20, കോഴിക്കോട്- 16, ഇടുക്കി- 14, കൊല്ലം- 12, കോട്ടയം- 9, പത്തനംതിട്ട- 3, ആലപ്പുഴ- 1. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."