ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു
ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയിലും പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2018 19 വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ എന്താണെന്ന് വ്യക്തമായ നിര്‍വചനം നിയമത്തില്‍ ഉണ്ടാകും.ഇതിനെ കുറിച്ച് പഠനം നടത്തുന്നതിന് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അധ്യക്ഷനായ സമിതി ഒരു കരട് നിയമം തയാറാക്കിയതായി അറിയുന്നു. ക്രിപ്‌റ്റോ കറന്‍സിയെ കറന്‍സിയായി പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഇത് ഒരു ക്യാപിറ്റല്‍ അസറ്റായോ, ഭൗതികമല്ലാത്ത അസറ്റായോ പരിഗണിക്കാം എന്ന തരത്തിലുള്ള ശുപാര്‍ശയാണ് കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നത്.
ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നല്ല തോതില്‍ തന്നെ ഇടപാടുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈയിടെ ആദായനികുതി വകുപ്പ് കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. ആയിരത്തിലേറെ പേര്‍ ഇതിനകം സജീവമായി ഈ രംഗത്ത്‌നിക്ഷേപം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."