കുറ്റം 'ഏറ്റുപറച്ചിലിനുള്ള' പാക് നീക്കം കുല്‍ഭൂഷന്റെ മാതാവ് പരാജയപ്പെടുത്തി
ന്യൂഡല്‍ഹി: താന്‍ ഇന്ത്യന്‍ ചാരനാണെന്ന കുല്‍ഭൂഷന്‍ ജാദവിന്റെ 'ഏറ്റുപറച്ചിലിനുള്ള' ശ്രമം മാതാവ് അവന്ത ജാദവ് കൂടിക്കാഴ്ചക്കിടെ പരാജയപ്പെടുത്തി. ഭാര്യയെയും മാതാവിനെയും കണ്ടുമുട്ടിയ ഉടനെ കുല്‍ഭൂഷനോട് കുറ്റം ഏറ്റുപറയിപ്പിക്കാനുള്ള പദ്ധതിയായിരുന്നു പാകിസ്താനുണ്ടായിരുന്നത്. 22 മാസത്തിന് ശേഷം ഭാര്യയെയും മാതാവിനെയും കണ്ടതിന്റെ വികാരങ്ങളൊന്നും കുല്‍ഭൂഷന്റെ കൂടിക്കാഴ്ചയുടെ ആരംഭത്തിലുണ്ടായിരുന്നില്ല. ഇന്ത്യക്കായി നിയോഗിക്കപ്പെട്ട ചാരനാണ് താനെന്ന് കുല്‍ഭൂഷന്‍ മാതാവിനോടും ഭാര്യയോടും പറഞ്ഞു. എന്നാല്‍ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് മാതാവ് അവന്ത ജാദവ് ദേഷ്യപ്പെടുകയായിരുന്നു. കുല്‍ഭൂഷന്റെ സംസാരത്തിന് ഇടയില്‍ കയറി നീയെന്താണ് പറയുന്നതെന്ന് ചോദിച്ചു. ഇറാനില്‍ ജോലി ചെയ്യുന്നതിനിടെയല്ലേ അവര്‍ നിന്നെ പിടിച്ചത്. പാകിസ്താനിലെ മറ്റു ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു അവന്ത ജാദവിന്റെ പ്രതികരണം.
മാതാവിനോടും ഭാര്യയോടുമുള്ള കൂടിക്കാഴ്ചക്കിടെ കുല്‍ഭൂഷന്‍ കുറ്റം ഏറ്റുപറഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള പാകിസ്താന്റെ പദ്ധതിയാണ് അവന്ത ജാദവ് പരാജയപ്പെടുത്തിയത്. കുല്‍ഭൂഷണിനെതിരേയുള്ള തെളിവുകളുടെ കൂട്ടത്തില്‍ ഈ സംഭാഷണവും ഉള്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു പാകിസ്താനുണ്ടായിരുന്നതെന്നു സംശയമുണ്ട്.
കൂടിക്കാഴ്ചക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുലര്‍ത്തേണ്ട നിരവധി നയതന്ത്ര മര്യാദകള്‍ പാകിസ്താന്‍ ലംഘിച്ചിരുന്നു. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായായിരുന്നു പാകിസ്താന്റെ പെരുമാറ്റം. കൂടിക്കാഴ്ചക്ക് ശേഷം മാതാവ് അവന്ത ജാദവിനെയും പാക് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവന്നിരുന്നു. ഇത് നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായിരുന്നു. ഇരുവര്‍ക്കും പോകാനുണ്ടായിരുന്ന വാഹനം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മിഷണര്‍ രോഷാകുലനായിരുന്നു. ഇരുവരെയും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതിനാണ് വാഹനം വൈകിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."