ജറൂസലം തീരുമാനത്തിന് ഇസ്‌റാഈല്‍ ആദരം വെസ്റ്റേണ്‍വാള്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേരിടുന്നു
തെല്‍അവീവ്: ജറൂസലമിനടുത്തെ വെസ്റ്റേണ്‍വാള്‍ റെയില്‍വേ സ്റ്റേഷന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിടുന്നു. ഇസ്‌റാഈല്‍ ഗതാഗത വകുപ്പു മന്ത്രി യിസ്‌റായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിനുള്ള ആദരമായാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി അറിയിച്ചു.
ജൂതസമൂഹം പുണ്യസ്ഥലമായി കരുതുന്ന ഇടമാണ് വെസ്റ്റേണ്‍വാള്‍. പ്രഥമ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ ട്രംപ് ഇവിടം സന്ദര്‍ശിച്ചിരുന്നു. വെസ്റ്റേണ്‍വാള്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ് ട്രംപ്.
ജറൂസലമിലെ പഴയ നഗരത്തിന്റെ ഭാഗമായ വെസ്റ്റേണ്‍വാളിന്റെ പരിസരത്തു തന്നെയാണ് മുസ്‌ലിംകള്‍ വിശുദ്ധ ഗേഹമായി കരുതുന്ന മസ്ജിദുല്‍ അഖ്‌സയും സ്ഥിതി ചെയ്യുന്നത്. ജൂതര്‍ക്ക് ഇവിടെ ഒരു ആരാധനാലയവുമുണ്ട്. ജറൂസലം പഴയ നഗരത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുനെസ്‌കോ അവിടെ നടക്കുന്ന ഉല്‍ഖനനത്തെയും തുരങ്കനിര്‍മാണത്തെയും ശക്തമായി എതിര്‍ത്തിരുന്നു.
തെല്‍അവീവ് മുതല്‍ അതിവേഗ റെയില്‍ തുരങ്കപാത നിര്‍മിക്കാനും ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ പദ്ധതിയിലുണ്ട്.
അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനസജ്ജമാകുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണപ്രവൃത്തി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."