സര്‍ക്കാരിന് രണ്ടാം പാഠവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: സര്‍ക്കാരിനെ പാഠം പഠിപ്പിയ്ക്കാനുറച്ച് ഐ.എം.ജി സ്ഥാനത്തു നിന്നു സര്‍ക്കാര്‍ സസ്പന്‍ഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസ്. നേരത്തെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നത്.
കണക്കു ശരിയാകുന്നുണ്ടോ? കണക്കിനു വേറെ ടീച്ചറെ നോക്കാം എന്നായിരുന്നു അന്ന് പരിഹാസ്യം. ഇതിന് മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും തര്‍ക്കം മുറുകി. ഇന്നലെ പാഠം രണ്ട് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ജനതാല്‍പര്യത്തിനായുള്ള റിയാലിറ്റി ഷോ തുടങ്ങിയവയുടെ കണക്കുകളാണ് നിരത്തിയിരിക്കുന്നത്. പരസ്യ പദ്ധതികള്‍ ജനക്ഷേമത്തിന് വേണ്ടിയാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."