മുജാഹിദ് സംസ്ഥാന സമ്മേളനം തുടങ്ങി
കൂരിയാട്: ലോകത്തിന്റെ ഏത് കോണില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തേക്കാളും ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ചരിത്ര പൈതൃകങ്ങള്‍ മായ്ച്ചുകളയാനും വര്‍ഗീയവത്കരിക്കാനുമുള്ള ശ്രമം പരാജയപ്പെടുത്തണമെന്നും അഹ്‌ലേ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ ഇമാം മഹ്ദി അസ്സലഫി. മുജാഹിദ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തെ യഥാര്‍ഥ ഉറവിടത്തില്‍നിന്ന് മനസിലാക്കാത്തവരെയാണ് മതവിരോധികള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ മുഹ്‌യുദ്ദീന്‍ ഉമരി അധ്യക്ഷനായി. സുവനീര്‍ പ്രകാശനം പി.കെ അബ്ദുറബ്ബ് എം.എല്‍.എനിര്‍വഹിച്ചു. ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി, കെ.പി.എ മജീദ്, പി.എസ് ശ്രീധരന്‍ പിള്ള, പി.കെ ബഷീര്‍ എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.വി പ്രകാശ്, പി. വാസുദേവന്‍, എ. വിജയരാഘവന്‍, പി.പി സുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, പി.പി ഉണ്ണീന്‍, എം.വി ശ്രേയാംസ് കുമാര്‍, എ.പി ഉണ്ണിക്കൃഷ്ണന്‍, വി.കെ കുഞ്ഞാലന്‍കുട്ടി, ഇ. മുഹമ്മദലി, കല്ലന്‍ മുഹമ്മദ് റിയാസ്, പി.കെ അഹമ്മദ്, എം. സ്വലാഹുദ്ദീന്‍ മദനി, എന്‍.വി അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, വി.കെ സകരിയ്യ, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി പങ്കെടുത്തു.
ഇന്ന് രാവിലെ പത്തിന് ഖുര്‍ആന്‍ സമ്മേളനം, 2.30ന് ഹദീസ് സമ്മേളനം, വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."