ജാദവ് ഒരിക്കലും ബലൂചിസ്താനില്‍ നിന്ന് അറസ്റ്റിലായിട്ടില്ലെന്ന് ബലൂച് നേതാവ്
ക്വീറ്റ: ചാരപ്പണി ആരോപിച്ച് പാകിസ്താന് ജയിലിലടച്ച ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ അറസ്റ്റ് ചെയ്തത് ബലൂചിസ്ഥാനില്‍ നിന്നല്ലെന്ന വെളിപ്പെടുത്തലുമായി ബലൂച് നേതാവ് ഹൈര്ബിയാര് മാരി. ഇറാനില്‍ നിന്ന് പാക് മതപ്രതിനിധികളാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് പാക് സൈന്യത്തിന് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''കുല്ഭൂഷണ് ജാദവ് ഒരിക്കലും ബലൂചിസ്താനില്‍ നിന്നല്ല അറസ്റ്റിലായത്. മറിച്ച് മതപ്രതിനിധികള്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിക്കുകയാണുണ്ടായത്. മുന്‍പും സമാനമായ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് ബലൂച് അഭയാര്‍ഥികളെ മതപ്രതിനിധികള്‍ പിടികൂടുകയും ഐ.എസ്.ഐയ്ക്കും സൈന്യത്തിനും വില്ക്കുകയുമുണ്ടായിട്ടുണ്ട്''- ഹൈര്ബിയാര് മാരി പറഞ്ഞു.
ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്കു വേണ്ടി ചാരപ്പണി നടത്തിയെന്നും കലാപമുണ്ടാക്കാന്‍ പദ്ധദിയിട്ടെന്നും ആരോപിച്ചാണ് ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."