യമനില്‍ ശക്തമായ വ്യോമാക്രമണം മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു
റിയാദ്: യമനില്‍ സഖ്യ സേന വ്യോമാക്രമണം ശക്തമാക്കി. വ്യോമാക്രമണത്തില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മൂന്ന് മിസൈല്‍ കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തതായും ഇവിടെയുള്ള ആയുധങ്ങള്‍ ഇറാന്‍ സഹായത്തോടെ ലഭിച്ചതാണെന്ന് വ്യക്തമായതായും അറബ് സഖ്യ സേന വക്താവ് മേജര്‍ കേണല്‍ തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാലികി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാന്‍ നിനിര്‍മിതമെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മിസൈല്‍ ശേഖരങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍, സൈനിക കവചിത വാഹനങ്ങള്‍ എന്നിവയടക്കം നിരവധി ആയുധങ്ങള്‍ വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഖോബ്, ഷാഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വ്യോമാക്രണം ശക്തമാക്കിയത്. ഇവിടെ ഹൂതികളുടെ ആയുധപ്പുരകളെയും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."