ചുരം റോഡ്: സി. മോയിന്‍കുട്ടി അനിശ്ചിതകാല സത്യഗ്രഹത്തിന്
കോഴിക്കോട്: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിലെ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി അനിശ്ചിതകാല സത്യഗ്രഹം നടത്തും.
അടിവാരത്ത് ചുരം ആരംഭിക്കുന്ന ഭാഗത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ജനുവരി നാലിന് നിരാഹാരം ആരംഭിക്കുക. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സി. മോയിന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബദല്‍ മാര്‍ഗമില്ലാത്തതിനാല്‍ ശബരിമല തീര്‍ഥാടകരും രാജ്യാന്തര വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വെള്ളവും വെളിച്ചവുമില്ലാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. ചുരം റോഡുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും സ്ഥലം എം.എല്‍.എ ഇതുവരെ പങ്കെടുത്തിട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഇല്ലാത്ത സാഹചര്യത്തിലാണ് സത്യഗ്രഹത്തിന് നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."