HOME
DETAILS
MAL
മന്ത്രിയാകാനില്ല; വാര്‍ത്ത തള്ളി ഗണേഷ്
backup
December 30 2017 | 03:12 AM
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പി ലയന വാര്‍ത്തകളെ തള്ളി കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. മന്ത്രിയാവാനില്ലെന്നും എന്‍.സി.പിയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയാകാന്‍ താല്പര്യമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താല്പര്യമുണ്ടെങ്കില് കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധി ആയിത്തന്നെ മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."