മുത്വലാഖ് നിരോധന ബില്‍ പുന:പരിശോധിക്കണം: എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി
റിയാദ്: മുത്വലാഖ് ക്രിമിനല്‍ വല്‍ക്കരണം യുക്തി രഹിതമാണെന്നും മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയത കളിക്കാനുള്ള ആയുധമാക്കുകയാണ് മുത്വലാഖ് വിഷയമെന്നും സുന്നി യുവജന സംഘം സഊദി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിയമ വ്യവസ്ഥയില്‍ സിവില്‍ നിയമവും ക്രിമിനല്‍ നിയമവും തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ പോലും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പരാജയപ്പെട്ടു.
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ക്രൂരമായ അജണ്ട ഇതിലൂടെ നടപ്പാക്കി തുടങ്ങുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കേവല രാഷ്ട്രീയ ദുഷ്ടലാക്കാണ് ബില്ലിലുള്ളത്. ഇല്ലാത്ത ഒരു കാര്യത്തെ പെരുപ്പിച്ചു കാണിച്ചു ഒരു സമൂഹത്തെ തീര്‍ത്തും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഇത്തരം ചെയ്തികളില്‍ നിന്നും ഭരണകൂടം പിന്മാറണമെന്നും എസ് വൈ എസ് സഊദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ സയ്യിദ് ഉബൈദുള്ള തങ്ങള്‍, പ്രസിഡന്റ് കരീം ബാഖവി, ജനറല്‍സെക്രട്ടറി അബ്ദുറഹ്മാന്‍ അറക്കല്‍, ട്രഷറര്‍ സൈതലവി ഫൈസി എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മുത്വലാഖ് ബില്‍ മൗലികാവകാശളുടെ ലംഘനം: ജിദ്ദ എസ്.കെ.ഐ.സി
ജിദ്ദ: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത് മൗലികാവകാശങ്ങളുടെയും, ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെയും ലംഘനമാണെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ കമ്മറ്റി സെക്രെട്ടറിയേറ്റ് അഭിപ്രായപെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ പോലും പരിഗണിക്കാതെ തിടുക്കത്തില്‍ ബില്‍ പാസാക്കിയത് ബി.ജെ.പി യുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും, ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് മുത്തലാഖ് ബില്ലിന് പിന്നില്‍.
വര്‍ക്കിങ് ചെയര്‍മാന്‍ സയ്യിദ് ഉബൈദുള്ള തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍, അലി മൗലവി നാട്ടുകല്‍, കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുള്ള കുപ്പം, അബൂബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ അബ്ദുല്‍ അസീസ് പറപ്പൂര്‍, എം.സി സുബൈര്‍ ഹുദവി, അബ്ദുല്‍ ബാരി ഹുദവി, ജാഫര്‍വാഫി, സവാദ് പേരാമ്പ്ര, അബ്ദുല്‍ ഹകീം വാഫി ചെറുമുറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."