കേരാപാര്ക്കിന് ഇന്ന് തുടക്കം
തിരുവനന്തപുരം: തെങ്ങില്‍ നിന്ന് ലഭിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സംസ്കരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന കേരപാര്‍ക്ക് പദ്ധതിക്ക് ഇന്ന് വര്‍ക്കലയില്‍ തുടക്കമാകും. പരമ്പരാഗത കേര ഉല്‍പ്പന്നങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുന്നതിനായാണ് കേരാപാര്ക്ക് സജ്ജമാക്കിയിരിക്കുന്നത്.
വ്യവസായിയായ എസ്.എഫ് രാജീവിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പാര്ക്കിന് ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇളനീര്, നീര, കള്ള്, വെളിച്ചെണ്ണ, കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ തെങ്ങുമായി ബന്ധപ്പെട്ട് നില്ക്കുന്ന എല്ലാത്തരം ഉല്‍പ്പന്നങ്ങളെയും ഒരു കുടക്കീഴില് അണിനിരത്തുന്നതാണ് കേരാപാര്ക്ക്. വര്‍ക്കലയ്ക്കു പുറമെ കോവളം, ആലപ്പുഴ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേരാപാര്ക്ക് ഉദ്ഘാടനം ചെയ്യും. വി. ജോയി എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."