ചിലര്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ചിലര്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസത്യങ്ങള്‍ ചേര്‍ത്ത് ചരിത്രം എഴുതുന്നത് കുറ്റകൃത്യമാണ്. സത്യത്തെ ഒരിക്കലും മാറ്റിമറിക്കാന്‍ സാധ്യമല്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ രാജ്യത്ത് ചരിത്രം മാറ്റി എഴുതുന്ന മനോഭാവമുണ്ട്. ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നമ്മുടെ ഇന്ത്യന്‍ ചരിത്രകാരന്മാര് അസന്തുഷ്ടരാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഭാവി ചരിത്രം എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അസത്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ചരിത്രം എഴുതുകയെന്നുള്ളത് വന്‍ കുറ്റകൃത്യമാണെന്ന് മമത പറഞ്ഞു. ജാദവ്പൂര്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന 78ാം ഇന്ത്യന്‍ ചരിത്ര കോണ്ഫറന് സ് സംസാരിക്കുകയായിരുന്നു അവര്‍.
ചിലര്‍ പറയുന്നത് മഹാത്മാ ഗാന്ധിയല്ല ഗോഡ്സെയാണ് രാജ്യസ്നേഹി എന്നാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതില്‍ ലജ്ജ തോന്നുകയാണ്. ഇത് ഒരു തരം രാഷ്ട്രീയ ഗൂഡാലോചനായണ്. ചിലര്‍ ഇത് അംഗീകരിക്കമെങ്കിലും ഭൂരിപക്ഷവും അസംതൃപ്തരാണ്. സത്യത്തിന്റെ ഭാഗത്ത് നിലനില്ക്കണമെന്നും രാജ്യത്തെ സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."