HOME
DETAILS

പദ്മാവതി സിനിമക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

  
backup
December 31 2017 | 04:12 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%be%e0%b4%a7



ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായ പദ്മാവതി സിനിമക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും 26 രംഗങ്ങള്‍ വെട്ടിമാറ്റണമെന്നുമാണു ബോര്‍ഡ് നിബന്ധനവച്ചിരിക്കുന്നത്. നിബന്ധനകള്‍ അംഗീകരിച്ചു നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണു ബോര്‍ഡിന്റെ നിലപാട്.
കൂടാതെ, ഈ സിനിമയ്ക്ക് ചരിത്രവുമായി യാതൊരു ബന്ധമില്ലെന്ന് രണ്ടു തവണ എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഉപാധിവെച്ചിട്ടുണ്ട്. സതി ആചാരം ഉള്‍പ്പടെയുള്ള വിവാദ രംഗങ്ങള്‍ കുറയ്ക്കണമെന്നുമാണു മറ്റൈാരു നിര്‍ദേശം. ഉപാധികള്‍ എല്ലാം അംഗീകരിച്ചു നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ യുഎ ( ചില ദൃശ്യങ്ങള്‍ 14 വയസില്‍ താഴെയുള്ളവരെ ബാധിക്കാം. അതിനാല്‍ രക്ഷിതാക്കളുടെ കൂടെ കാണാവുന്നത് ) സര്‍ട്ടിഫിക്കറ്റാണു ചിത്രത്തിനു ലഭിക്കുക.
അതേസമയം, 26 രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണു സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്. വെട്ടിമാറ്റലുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ചില പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നതെന്നുമാണു ജോഷിയുടെ വിശദീകരണം.
ആശങ്കകള്‍ ഒഴിവാക്കുന്നതിനാണ് ചിത്രത്തിന്റെ പേരില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് പദ്മാവതിയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ തീരുമാനമുണ്ടായത്. അതേസമയം, നിര്‍ദേശങ്ങളെല്ലാം പാലിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കി.
ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനയായ രജ്പുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരുന്നത്. ബി.ജെ.പി ഭരണത്തിലുള്ള ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് സര്‍ക്കാരുകള്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്.
ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപിക പദുകോണിന്റെ തലവെട്ടുന്നവര്‍ക്ക് ബി.ജെ.പി നേതാവ് പത്തുകോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കുമെന്നും സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
പദ്മാവതിക്കെതിരേ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്നും ബി.ജെ.പി നേതാവ് സൂരജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ് തിയതി മാറ്റിവയ്ക്കുകയായിരുന്നു.
സിനിമയില്‍ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതി ചിത്രം കണ്ടിരുന്നു.
സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണു സമിതി സിനിമ കണ്ടത്.
റിലീസുമായി ബന്ധപ്പെട്ടു സംവിധായകന്‍ സഞ്ജയ്‌ലീല ബന്‍സാലി, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി എന്നിവരെ പാര്‍ലമെന്റ് സമിതി വിളിച്ചുവരുത്തിയിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago