സഊദിയില്‍ എട്ടു മേഖലകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയുമായി പ്രാദേശിക ഭരണകൂടം
റിയാദ്: സഊദി യുവതലമുറക്കു കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനായി പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. അല്‍ജൗഫ് മേഖലയിലെ സ്വദേശിവല്‍ക്കരണ കമ്മിറ്റിയാണു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹാമിദ് ബിന്‍ മാലിഹ് അല്‍ ശമ്മരിയുടെ അധ്യക്ഷതയില്‍ രണ്ടുദിവസം മുന്‍പ് ചേര്‍ന്ന യോഗത്തിലാണ് ഈ മേഖലയിലെ എട്ട് തൊഴില്‍ മേഖല കൂടി സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനമായത്.
അടുത്ത വര്‍ഷം മാര്‍ച്ച് 17ഓടെ ഹോട്ടല്‍, ടൂറിസ്റ്റ് ഹോമുകള്‍, ഷോപ്പിങ് മാളുകള്‍, റെന്റ് എ കാര്‍ മേഖല, റിയല്‍ എസ്റ്റേറ്റ് സേവന ഓഫിസുകള്‍ എന്നിവിടങ്ങളിലും പച്ചക്കറി സൂഖുകളില്‍ മാര്‍ച്ച് 14നും കാര്‍ ഷോറൂമുകള്‍, വാഹന ഏജന്‍സികളില്‍ ഏപ്രില്‍ 16നും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സെപ്റ്റംബര്‍ 11നുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇതിലൂടെ പുരുഷ, വനിതാ വിഭാഗങ്ങളിലായി 4,000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, രാജ്യത്തെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ റജബ് മുതല്‍ സ്വദേശികള്‍ക്കു മാത്രമായിരിക്കുമെന്നു പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല സ്വാഇല്‍ അല്‍ മുതൈരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."