HOME
DETAILS
MAL
അബൂദബി മലയാളിസമാജം പുരസ്കാരം പി.കെ പാറക്കടവിന്
backup
December 31 2017 | 04:12 AM
തിരുവനന്തപുരം: ഈ വര്‍ഷത്തെ അബൂദബി മലയാളി സമാജം സാഹിത്യപുരസ്കാരം പി.കെ പാറക്കടവിന്. ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഫെബ്രുവരി അവസാനവാരം അബൂദബിയില്‍ ടി. പത്മനാഭന് പുരസ്കാരം സമ്മാനിക്കും. സക്കറിയ, ഡോ എം.ആര് തമ്പാന്, എ.എം മുഹമ്മദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫലസ്തീന് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഇടിമിന്നലുകളുടെ പ്രണയം എന്ന നോവല്‍ ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞുചേരുന്ന വായനാനുഭവമാണ് സമ്മാനിക്കുന്നതെന്ന് ജൂറി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."