ഇനി മുതല്‍ ഡിഗ്രിക്കാര്‍ക്കും നെറ്റ് എഴുതാം; യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കി യു.ജി.സി
നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാനദണ്ഡങ്ങള്‍ പുതുക്കി യു.ജി.സി. ഇനിമുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും നെറ്റ് എക്സാം എഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു നെറ്റ് എക്സാം എഴുതാന്‍ അവസരം. യു.ജി.സി ചെയര്മാന് എം. ജഗദീഷ് കുമാറാണ് പുതുക്കിയ മാനദണ്ഡം പുറത്തിറക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് യു.ജിസി നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ അവതരിപ്പിച്ചത്. 4 വര്‍ഷ കോഴ്സ് മികവില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പി.എച്ച്.ഡി പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പി.എച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് നാല് വര്‍ഷ ബിരുദക്കാര്‍ക്കും നെറ്റ് എഴുതാമെന്ന് യു.ജി.സി തീരുമാനിച്ചത്.
പി.എച്ച്.ഡിക്ക് നെറ്റ് നിര്‍ബന്ധം; മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് യു.ജി.സി
പി.എച്ച്.ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് യു.ജി.സി. ഇനിമുതല്‍ നെറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷയില്ലാതെ തന്നെ ഗവേഷണത്തിന് പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. നേരത്തെ നെറ്റിന് പുറമെ ജെ.ആര്.എഫ് കൂടെ ലഭിച്ചവര്‍ക്കായിരുന്നു നേരിട്ട് പി.എച്ച്.ഡി പ്രവേശനം ലഭിച്ചിരുന്നത്.
എല്ലാ സര്‍വകലാശാകളിലും പുതിയ നിര്‍ദേശം നടപ്പാക്കണമെന്ന് യു.ജി.സി നിഷ്കര്‍ഷിക്കുന്നു. പി.എച്ച്.ഡി പ്രവേശനത്തിന് ഒന്നിലധികം എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട സാഹചര്യം ഇതുവരെയുണ്ടായിരുന്നു. പി.എച്ച്.ഡി പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ എന്‍ട്രന്‍സ് പരീക്ഷ മാനദണ്ഡമാക്കുന്നതിന്റെ ഭാഗമായാണ് നെറ്റ് മാനദണ്ഡമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."