നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കണ്ണൂര്‍: ദേശസ്‌നേഹം വിളിച്ചോതി ഭാരതത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. കടമ്പൂര്‍ ദേവിവിലാസം എല്‍.പി സ്‌കൂളില്‍ പ്രധാനധ്യാപിക ടി ജയശ്രീ പതാക ഉയര്‍ത്തി. റിട്ട. പ്രധാനധ്യാപകന്‍ എം.എം സുരേശന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തിഗാനം, ക്വിസ്, പ്രസംഗ മത്സരം, പതാക നിര്‍മാണം എന്നിവയും നടന്നു.
കുടുക്കിമൊട്ട: കോണ്‍ഗ്രസ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ സ്വതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. കമാല്‍പീടികയില്‍ ഐ.പി ഭരതന്‍ പതാക ഉയര്‍ത്തി. എം.വി ഷമല്‍ അധ്യക്ഷനായി. കാനച്ചേരി ചാപ്പയില്‍ കെ ദാമോദരന്‍ പതാക ഉയര്‍ത്തി. എടയില്‍പീടികയില്‍ മുഹമ്മദ് പതാക ഉയര്‍ത്തി. പടന്നോട്ട്‌മൊട്ടയില്‍ സുധീഷ് മുണ്ടേരി പതാക ഉയര്‍ത്തി.
ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം എന്ന പ്രമേയത്തില്‍ സംസ്ഥാനവ്യാപകമായി എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നടത്തി. എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ പുതിയതെരു മേഖല റാലി വളപട്ടണം ടാക്‌സി സ്റ്റാന്റ് പരിസരത്ത് വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തു. അസ്‌ലം അസ്ഹരി പൊയ്തുംകടവ് അധ്യക്ഷനായി. റാഷിദ് പുതിയതെരു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എം.എഫ് ജില്ലാ സെക്രട്ടറി എ.കെ അബ്ദുല്‍ ബാഖി ഫ്രീഡം സ്‌ക്വയര്‍ സന്ദേശം നല്‍കി. കെ മുഹമ്മദ് ഷരീഫ് ബാഖവി, ഷഹീര്‍ പാപ്പിനിശ്ശേരി, വി.പി വമ്പന്‍, എ.കെ സുറൂര്‍, സാജിദ് റഹ്മാനി, ഫൈസല്‍ കാട്ടാമ്പള്ളി, ഷാജഹാന്‍ കൊല്ലറത്തിക്കല്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് അഞ്ചരക്കണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍ ഫ്രീഡം സ്‌ക്വയര്‍ ഡോ. വിജയന്‍ ചാലോട് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി. ഗഫൂര്‍ ബാഖവി വെണ്‍മണല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിര്‍ഷാദ് യമാനി മുഖ്യപ്രഭാഷണം നടത്തി. ടി.വി അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. സലാം പൊയനാട്, അബൂബക്കര്‍ സീതയില്‍പൊയില്‍, ഇല്യാസ് ഫൈസി, സഹദ് ഹുദവി, ഇസ്മാഈല്‍ മക്രേരി, ജമീല്‍ തട്ടാരി സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് ഫ്രീഡം സ്‌ക്വയര്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ബംഗാളിമുഹല്ല ഉദ്ഘാടനം ചെയ്തു. ഷംസീര്‍ മൗലവി അധ്യക്ഷനായി. ഇസ്സുദ്ദീന്‍ മൗലവി പൊതുവാച്ചേരി പ്രമേയപ്രഭാഷണം നടത്തി. ഷുഹൈബ് കാടാച്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജുനൈദ് ചാലാട്, ജിഷീര്‍ ദാരിമി കൂറ്റമ്പാറ, കോര്‍പറേഷന്‍ കൗണ്‍സലര്‍ കെ.പി.എ സലീം, അനസ് അസ്അദി, റിയാസ് ശാദുലിപ്പള്ളി, നബീല്‍ പൂതപ്പാറ, സുബൈര്‍, ഇസ്മാഈല്‍ പുഴാതി, നസീബ് ശാദുലിപ്പള്ളി, എം.കെ.പി മുഹമ്മദ്, ഷാഫി ദാരിമി സംസാരിച്ചു.
കമ്പില്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയറില്‍ അലി ഹാഷിം നദ്‌വി തങ്ങള്‍ റഹ്മത്തുല്ലയ്ക്ക് പതാക കൈമാറി. സമാപന സമ്മേളനം അഷ്‌റഫ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഹ്മത്തുല്ല അധ്യക്ഷനായി. ശുഹൈബ് ഹൈത്തമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ കോടിപ്പോയില്‍, പ്രശാന്തന്‍ മാസ്റ്റര്‍, സി.പി റഷീദ്, റഫീഖ് അസ്അദി, നിയാസ് അസ്അദി, സഈദ് മൗലവി, സുഹൈല്‍ നിരത്ത്പാലം, നസീര്‍ യമാനി, അഷ്‌റഫ് കമ്പില്‍, റിയാസ് പാമ്പുരുത്തി, ജമാല്‍ നൂഞ്ഞേരി, മുഹമ്മദ് കുട്ടി കയ്യംകോട്, അര്‍ഷാദ് നൂഞ്ഞേരി, സുബൈര്‍ ദാരിമി, ഹാഷിം നിരത്ത് പാലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."