HOME
DETAILS
MAL
ജപ്പാനില്‍ ശക്തമായ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
backup
January 01 2024 | 09:01 AM
ജപ്പാനില്‍ ശക്തമായ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ജപ്പാന് കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജപ്പാന് സമയം വൈകീട്ട് 4.10 നാണ് ഇഷികാവയിലെ നോട്ടോ മേഖലയില്‍ ഭൂചലനമുണ്ടായത്.
ജപ്പാന് തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."