രുചി വൈഭവങ്ങളുടെ സംഗമ വേദിയായി ബിരിയാണി ഫിയസ്റ്റ
ശിഫ സബീൽ ഒന്നാം സ്ഥാനത്തിനും,ഷഹനാ ജുനൈദ് രണ്ടാം സ്ഥാനത്തിനും ഹർഷിദ ജാസിം മൂന്നാം സ്ഥാനത്തിനും അർഹരായി
മസ്കത്ത്: മസ്കത്ത് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി മബെല കെഎംസിസി യും മബെല കൂട്ട് കറി റെസ്റ്റോറന്റും സംയുക്തമായി ബിരിയാണി ഫിയസ്റ്റ 2023 എന്ന പേരിൽ സംഘടിപ്പിച്ച ചിക്കൻ ബിരിയാണി പാചക മത്സരം രുചി വൈഭവങ്ങളുടെ സംഗമ വേദിയായി മാറി. വ്യത്യസ്ത യിനം ചിക്കൻ ബിരിയാണികളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. റുമൈസ് ഫാം ഹൗസിൽ വച്ച് നടന്ന മത്സരത്തിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്ത നാൽപതോളം മത്സരാർത്ഥികൾ പങ്കെടുത്തു.ഒന്നാം സമ്മാനം ലഭിച്ച ശിഫ സബീലിന് ഖമർ പ്രീമിയർ പോളി ക്ലിനിക് സ്പോൺസർ ചെയ്ത സ്മാർട് ടിവിയും,രണ്ടാം സമ്മാനം ലഭിച്ച ഷഹനാ ജുനൈദ്നു ലുലു ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത മൈക്രോ വേവ് ഓവനും, മൂന്നാം സമ്മാനം ലഭിച്ച ഹർഷിദ ജാസിമിന് മക്ക ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത മിക്സിയും സമ്മാനമായി നൽകി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ കലാ-കായിക മത്സരങ്ങളും കലാഭവൻ സുധിയുടെ മിമിക്സ് പരെഡും അരങ്ങേറി. പരിപാടിയോടാനുബന്ധിച്ചുള്ള കൂപ്പൺ നറുക്കെടുപ്പിൽ ഷയാൻ,ശംസുദ്ധീൻ, മസൂം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങൾ പരിപാടി ഉൽഘാടനം ചെയ്തു. വനിതാ ലീഗ് താമരശ്ശേരി പഞ്ചായത് ജനറൽ സെക്രട്ടറി ബുഷ്‌റാ ഗഫൂർ മുഖ്യ അതിഥിയായിരുന്നു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി നേതാക്കളായ ഇബ്രാഹിം ഒറ്റപ്പാലം, ഷമീർ പാറയിൽ, നവാസ് ചെങ്കള,അഷ്‌റഫ് കിണവക്കൽ,ഡോക്ടർ റഷീദ് (അൽ സലാമ പോളി ക്ലിനിക്ക് ), ശശി തൃക്കരിപ്പൂർ,നൗഷാദ് കൂട്ടുകറി, ജാബിർ കൂട്ടുകറി ,എം ടി അബൂബക്കർ സാഹിബ്, ഗഫൂർ താമരശ്ശേരി,അഷ്‌റഫ് പോയിക്കര, ഇബ്രാഹീം തിരൂർ, അമീർ കാവനൂർ, റഫീഖ് ശ്രീകണ്ഠാപുരം,, ഇസ്മായിൽ പുന്നോൽ,സാജിർ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. യാക്കൂബ് തിരൂർ സ്വാഗതവും അനസുദ്ധീൻ കുറ്റ്യാടി നന്ദിയും പറഞ്ഞു.
ഫസ്ന ഫഹദ് അവതാരിക ആയിരുന്നു, നഫ്ലാ റാഫി, മാജിദാ അരാഫത്, ഷംന ഇബ്രാഹിം, റഫ്സി ഫൈസൽ ഫാത്തിമ സഹ്ല തുടങ്ങിയവർ വനിതാ കോഡിനേറ്റേഴ്സായിരുന്നു...
മബെല കെഎംസിസി വർക്കിങ് കമ്മറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."