സർവ്വകാല റെക്കോർഡ് നേട്ടവുമായി ദുബൈ ഡ്യൂട്ടി ഫ്രീ
ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീ 2023-ൽ 7.8 ബില്യൺ യു എ ഇ ദിർഹം എന്ന സർവ്വകാല റെക്കോർഡ് വിൽപ്പന കൈവരിച്ചു. ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
2023-ൽ 7.885 ബില്യൺ യു എ ഇ ദിർഹത്തിന്റെ (2.16 ബില്യൺ യുഎസ് ഡോളർ) വിൽപ്പനയാണ് ദുബൈ ഡ്യൂട്ടി ഫ്രീ കൈവരിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 24.39 ശതമാനം വർദ്ധനയും 2019-ൽ COVID-19 മഹാമാരിയ്ക്ക് മുമ്പുള്ളതിനേക്കാൾ 6.40 ശതമാനം വർദ്ധനവും രേഖപ്പെടുത്തുന്നു.
2022 ഡിസംബറിനെ അപേക്ഷിച്ച് 8.37 ശതമാനം വർദ്ധനയോടെ 2023 ഡിസംബറിൽ 807.6 ദശലക്ഷം യു എ ഇ ദിർഹത്തിന്റെ (221 മില്യൺ യുഎസ് ഡോളർ) റെക്കോഡ് പ്രതിമാസ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 20-ന് പ്രത്യേക 25 ശതമാനം കിഴിവ് വാഗ്ദാനം ചെയ്‌തിരുന്നു. ഇതോടെ ഡിസംബർ 20-ന് 24 മണിക്കൂർ നേരത്തിനിടയിൽ 54.1 ദശലക്ഷം യു എ ഇ ദിർഹത്തിന്റെ (14.8 മില്യൺ യുഎസ് ഡോളർ) വിൽപ്പനയാണ് രേഖപ്പെടുത്തിയത്.
പെർഫ്യൂമുകൾ, മദ്യം, സ്വർണ്ണം, സിഗരറ്റ് പുകയില, ഇലക്ട്രോണിക്സ് എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ അഞ്ച് വിഭാഗങ്ങൾ. മൊത്തം വിൽപ്പനയുടെ 17 ശതമാനം പെർഫ്യൂമുകളാണ് സംഭാവന ചെയ്‌തിരിക്കുന്നത്.
Content Highlight:Dubai duty free with all time record
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."