HOME
DETAILS

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ശൈഖ്‌ മക്തൂം സാമ്പത്തിക കാര്യ  ഉപപ്രധാനമന്ത്രി, അൽ നിയാദി യുവജന സഹ മന്ത്രി

  
backup
January 06, 2024 | 4:10 PM

uae-cabinet-reshuffled-sheikh-maktoum-is-the

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പുനഃസംഘടനാ വിവരം പ്രഖ്യാപിച്ചത്.

ഫെഡറൽ ഗവൺമെന്റിലെ നിർണായക മേഖലയുടെ മേൽനോട്ടം വഹിക്കുന്ന ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി നിയമിച്ചു. പ്രഗത്ഭ ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നീയാദിയാണ് യുവജന കാര്യ സഹ മന്ത്രി. ഡോ.  അംന ബിൻത് അബ്ദുല്ല അൽ ദഹക് അൽ ഷംസിയെ പരിസ്ഥിതി മന്ത്രിയായും നിയമിച്ചു. മർയം ഹാരിബ് അൽ മുഹൈരിയാണ് ഇന്റർനാഷണൽ അഫയേഴ്സ് ഓഫീസ് മേധാവി. പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദിൽ അൽ മസ്റൂഇ ആണ്.

''എന്റെ സഹോദരൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ അംഗീകാരത്തോടെയും അദ്ദേഹവുമായുള്ള കൂടിയാലോചനകൾക്ക് ശേഷവും യുഎഇ ഗവൺമെന്റിൽ മന്ത്രിതല പുനഃസംഘടന പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്'” -ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ധനമന്ത്രാലയത്തിലെ ശൈഖ് മക്തൂമിന്റെ മികവാർന്ന നേതൃത്വവും വിവിധ സാമ്പത്തിക, വാണിജ്യ ഫയലുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും സാമ്പത്തിക നയങ്ങൾ പ്രാദേശികമായും ഫെഡറലിസം സന്തുലിതമാക്കുന്നതിലും അദ്ദേഹം നിർണായകമായ പങ്കാണ് വഹിച്ചതെന്നു ശൈഖ് മുഹമ്മദ് പറഞ്ഞു.

ഇമറാത്തി യുവാക്കൾക്കിടയിൽ അസാധാരണ വ്യക്തിത്വം ആയി ഉയർന്ന സുൽത്താൻ അൽ നിയാദി, ഫെഡറൽ ഗവൺമെന്റിന് വേണ്ടിയുള്ള തന്ത്രപരമായ പദ്ധതികളുടെ പരമ്പര വിജയകരമായി നയിച്ച ഡോ. അംന, മികവിന്റെ പര്യായമായ മർയം ഹാരിബ് അൽ മുഹൈരി,

അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ വിപുലമായ അനുഭവമുള്ള മുഹമ്മദ് ബിൻ മുബാറക് ഫാദിൽ അൽ മസ്‌റൂഇ എന്നിവരുടെ പുതിയ ഉത്തരവാദിത്വങ്ങൾ രാജ്യം പ്രതീക്ഷയോടെയാണു് കാണുന്നതെന്നാണു് ശൈഖ് മുഹമ്മദിന്റെ ട്വീറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  7 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  7 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  7 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  7 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  7 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  7 days ago