HOME
DETAILS

സ്വര്‍ഗം ഒരുക്കുന്ന ദരിദ്രന്മാര്‍

  
backup
January 06 2024 | 17:01 PM

the-poor-make-heaven

മുഹമ്മദ്


അമ്പതു രൂപയും വാങ്ങി തിരിച്ചുപോകുമ്പോള്‍ യാചകനോട് പിതാവ് പറഞ്ഞു:
'വന്നതിനു നന്ദി...'
അതു കേട്ട കൊച്ചുമകനു വല്ലാത്ത അതിശയം. അവന്‍ ചോദിച്ചു: 'എന്തിനാണ് അങ്ങ് നന്ദി പറഞ്ഞത്. അയാള്‍ അങ്ങേക്കല്ലേ നന്ദി പറയേണ്ടത്.'
പിതാവ് പറഞ്ഞു: 'അയാള്‍ എനിക്കു നന്ദി പറയുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ അയാള്‍ക്കു നന്ദി പറയണം..'
'അതെന്തിന്?'
'എന്റെ പണം പരലോകത്തേക്കുള്ള നിക്ഷേപമാക്കിവയ്ക്കാന്‍ അയാള്‍ എനിക്കു സഹായമായല്ലോ... അയാള്‍ എന്റെ ദാനത്തിലേക്ക് ആവശ്യമുള്ളയാളാണ്. ഞാന്‍ ആ ദാനത്തിന്റെ പ്രതിഫലത്തിലേക്കും ആവശ്യമുള്ളയാളാണ്. അയാള്‍ എത്രത്തോളം ആവശ്യക്കാരനാണോ അതിനേക്കാള്‍ വലിയ ആവശ്യക്കാരനാണ് ഞാന്‍. അയാളുടെ ആവശ്യം ഇഹലോകബന്ധിയാണ്. എന്റെ ആവശ്യം പരലോകബന്ധിയാണ്. ഇഹലോകത്തെ ആവശ്യങ്ങളേക്കാള്‍ വലുതാണ് പരലോകത്തെ ആവശ്യങ്ങള്‍. ഇഹലോകത്തെ ആവശ്യങ്ങള്‍ നിറവേറപ്പെട്ടില്ലെന്നതുകൊണ്ട് വലിയ കുഴപ്പങ്ങളൊന്നും വരാനില്ല. പരലോകത്തെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടില്ലെങ്കില്‍ നരകജീവിതമാണു ഫലം'.
യാചകന്‍ പത്തു രൂപയാണ് ആവശ്യപ്പെട്ടതെന്നിരിക്കട്ടെ. ദായകന്‍ പത്തു രൂപയുടെ കൂലിയാണ് ആഗ്രഹിക്കുന്നത്. പത്തു രൂപയുടെ മൂല്യം നമുക്കറിയം. എന്നാല്‍ അതു ദാനം ചെയ്താല്‍ കിട്ടുന്ന പ്രതിഫലത്തിന്റെ മൂല്യം നമുക്കറിയില്ല. കിട്ടുമ്പോഴുള്ള സന്തോഷത്തേക്കാള്‍ വലുതാണ് മനസറിഞ്ഞു കൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം. ആ സന്തോഷം ജീവിതത്തെ മികവുറ്റതാക്കാന്‍ അത്യാവശ്യമാണുതാനും.
ഉദാരന്‍ വഴി യാചകന്‍ തന്റെ ഇഹലോക ആവശ്യം നിറവേറ്റുമ്പോള്‍ യാചകന്‍ വഴി ഉദാരന്‍ തന്റെ പരലോക ആവശ്യമാണ് നിറവേറ്റുന്നത്. അപ്പോള്‍ ഉദാരന്‍ യാചകന് എത്രമാത്രം വലിയ സാഹയമായി മാറുന്നുവോ അതിനേക്കാള്‍ വലിയ സഹായമായി യാചകന്‍ ഉദാരനു മാറുന്നു. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഉദാരന്‍ യാചകന്റെ സഹായിയാണെന്നപോലെ യാചകന്‍ ഉദാരന്റെയും സഹായിയാണ്.
പണം നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. പക്ഷേ, ഒരു അക്കൗണ്ട് തുടങ്ങണമെങ്കില്‍ പലവിധ നടപടിക്രമങ്ങളും പാലിക്കണം. ഇനി ഒരു അക്കൗണ്ട് തുടങ്ങി പണം അതില്‍ നിക്ഷേപിച്ചാല്‍തന്നെ നൂറുശതമാനം അതു സുരക്ഷിതമായിരിക്കുമോ എന്നു പറയാനും പറ്റില്ല. ഓണ്‍ലൈന്‍ മോഷ്ടാക്കള്‍ യഥേഷ്ടം വിഹരിക്കുന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സീറോ ബാലന്‍സ് വരും.
ഈ ലോകജീവിതത്തിന് അക്കൗണ്ടുകളുള്ളപോലെ പരലോകജീവിതത്തിനും അക്കൗണ്ടുകളുണ്ട്. ആ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ നൂലാമാലകളൊന്നുമില്ല. എവിടെയും എപ്പോഴും അതില്‍ നിക്ഷേപിക്കാം. നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതു നൂറുശതമാനം സുരക്ഷിതമായിരിക്കുകയും ചെയ്യും. ഒരാള്‍ക്കും മോഷ്ടിച്ചുകൊണ്ടുപോകാന്‍ കഴിയില്ല. പരലോകത്തേക്കുള്ള നിക്ഷേപത്തിനു പറയുന്ന പേരാണ് ദാനധര്‍മം. ദാനധര്‍മം സമ്പത്തില്‍നിന്ന് ഒന്നും കുറയ്ക്കില്ലെന്നു പറയുന്നത് അതുകൊണ്ടാണ്.
ആത്മാര്‍ഥമായ ഓരോ ദാനവും പരലോകത്തേക്കുള്ള നിക്ഷേപമാണ്. അതു നിക്ഷേപിക്കാന്‍ പറ്റിയ അക്കൗണ്ടുകളാണ് സമൂഹത്തിലെ ദരിദ്രന്മാര്‍. അവരുടെ കൈയില്‍ പണം കൊടുക്കുകയെന്നാല്‍ പരലോകത്തേക്കുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിക്കുക എന്നാണര്‍ഥം. ആ പണം ദരിദ്രന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടാലും ദായകനു നഷ്ടമാകില്ല.
ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ നിക്ഷേപകന്റെ കീശയില്‍നിന്നു പണം കുറയുന്നുണ്ട്. സത്യത്തില്‍ അതൊരു കുറയലല്ല. കുറഞ്ഞെന്ന് ആരും പറയുകയുമില്ല. പണം പിന്നീട് ഉപയോഗിക്കാന്‍വേണ്ടി സുരക്ഷിതമായൊരു സ്ഥലത്തേക്കു മാറ്റുക മാത്രമാണത്. ദാനം ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ ദായകന്റെ കീശയില്‍നിന്ന് പണം കുറയുന്നുണ്ട്. സത്യത്തില്‍ അവിടെ കുറയലില്ല. പിന്നീട് ഉപയോഗിക്കാന്‍വേണ്ടി ഏറ്റവും സുരക്ഷിതമായൊരിടത്തേക്കു മാറ്റല്‍ മാത്രമാണു നടക്കുന്നത്.
ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ പലവിധ പേരും പറഞ്ഞ് ബാങ്ക് അതില്‍നിന്ന് ചില്ലറകള്‍ ഈടാക്കാറുണ്ട്. മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തും. സര്‍വിസ് ചാര്‍ജുകള്‍ ഈടാക്കും. എന്നാല്‍ പരലോകത്തേക്കുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ അതില്‍നിന്ന് നയാപൈസപോലും നഷ്ടപ്പെടില്ല. ഇരട്ടിക്കിരട്ടിയായി അതു വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനു പകരം പരലോകത്തേക്കുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നവരാണ് വിവേകികള്‍. ബാങ്ക് അക്കൗണ്ടിലെ പണം ഈ ലോകത്തേക്കു മാത്രമേ ഉപകരിക്കൂ. പൂര്‍ണമായും എടുത്തുപയോഗിക്കാനാകുമോ എന്ന് ഉറപ്പുപറയാനും കഴിയില്ല. അതിനു മുമ്പേ മരണം വന്നെത്തിയാല്‍ എല്ലാം തീര്‍ന്നു. അതോടെ ആ സ്വത്ത് മറ്റാരുടേതോ ആയി. എന്നാല്‍ പരലോകത്തേക്കുള്ള അക്കൗണ്ടിലെ പണം ഈലോകത്തും പരലോകത്തും ഉപകരിക്കും. അതു ദായകനു മാത്രമുള്ള സ്വകാര്യ സ്വത്താണ്. അതനുഭിവിക്കാന്‍ യോഗമുണ്ടാകാത്ത അവസ്ഥ ഒരിക്കലുമുണ്ടാകില്ല.
നന്നായി പണം സമ്പാദിക്കുകയും അതെല്ലാം സ്വകാര്യാവശ്യങ്ങള്‍ക്കു ചെലവിടുകയും ചെയ്താല്‍ ഈ ലോകത്ത് സുഖമായി ജീവിക്കാം. എന്നാല്‍ പരലോകത്ത് സുഖമായി ജീവിക്കാന്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കാണ് ആ പണം ചെലവിടേണ്ടത്. ഈ ലോകത്തെ സുഖം ക്ഷണികവും പരലോകസുഖം ശാശ്വതവുമായതിനാല്‍ പരലോകസുഖമാണ് ബുദ്ധിയുള്ളവര്‍ തെരഞ്ഞെടുക്കേണ്ടത്.
ഒരു സമൂഹത്തില്‍ ദരിദ്രരും യാചകരും ഉണ്ടാവുകയെന്നത് വലിയ അനുഗ്രഹമാണ്. സമ്പാദ്യങ്ങള്‍ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളാണവര്‍. പരലോകത്തേക്കുള്ള നമ്മുടെ പാഥേയങ്ങള്‍ സൗജന്യമായി കൊണ്ടുപോകുന്നവരും തുലാസില്‍ നന്മയുടെ തട്ടില്‍ അതു കൊണ്ടുവയ്ക്കുന്നവരുമാണവര്‍. അതിനാല്‍ അവരെ കൈനീട്ടി സ്വീകരിക്കുക. അവര്‍ക്ക് നാം ഈലോകജീവിതത്തിനുള്ള ഉപാധിയാണെങ്കിലും നമുക്കവര്‍ പരലോകജീവിതത്തിനുള്ള മാര്‍ഗങ്ങളാണ്. അവര്‍ക്ക് നാം വേണം. നമുക്ക് അവരും വേണം. നാം മുഖേന അവര്‍ക്കു ലഭിക്കുന്നതിനെക്കാളേറെ അവര്‍ മുഖേന നമുക്കു ലഭിക്കുന്നുണ്ടെന്നറിയുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago