HOME
DETAILS
MAL
കലോത്സവ മത്സരാര്‍ഥിക്ക് ട്രെയിനില്‍ വച്ച് പരുക്ക്; കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു
backup
January 07 2024 | 09:01 AM
കലോത്സവ മത്സരാര്‍ഥിക്ക് ട്രെയിനില്‍ വച്ച് പരുക്ക്
എറണാകുളം: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മത്സരാര്‍ഥിക്ക് പരുക്കേറ്റു. ട്രെയിനില്‍ വെച്ചുണ്ടായ അപകടത്തില്‍ ഫൈസലിന്റെ കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു.പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ശാസ്താംകോട്ടയില്‍ വെച്ചായിരുന്നു അപകടം. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പുതുമണവാളനായി വേഷമിട്ട് എ ഗ്രേഡ് വാങ്ങി മടങ്ങുകയായിരുന്നു ഫൈസല്‍. ഉറക്കത്തിനിടെ വാതിലിലൂടെ ട്രെയിനിന്റെ പുറത്തേക്കായ കാലുകള്‍ മരക്കൊമ്പിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്ന് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."