സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളാണ് നിലവിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ന് 10 മത്സരങ്ങൾ കൂടി നടക്കാനിരിക്കെ ആരായിരിക്കും കൗമാര കേരളത്തിന്റെ വിജയികൾ എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.
സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് കോഴിക്കോടും കണ്ണൂരും തമ്മിലാണ്. കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉള്ളത്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാമ്പ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും അട്ടിമറി പ്രതീക്ഷയുമായി പാലക്കാട് ജില്ലയും ഒപ്പം തന്നെയുണ്ട്. 865 പോയിന്റാണ് പാലക്കാട് ജില്ലക്ക് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."