HOME
DETAILS

ബലാത്സംഗ പ്രത്യയശാസ്ത്രവും പ്രതിരോധവും

  
backup
January 09 2024 | 17:01 PM

rape-ideology-and-prevention

അനൂപ്.വി.ആർ

സംസ്കാരങ്ങളുടെ ആവിർഭാവകാലംമുതൽ ലോകത്തെ എല്ലാ പരിഷ്കൃത സമൂഹങ്ങളും ബലാത്സംഗത്തെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി കാണുമ്പോൾ ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ അത് അധികാരത്തിന്റെ പ്രയോഗമായിട്ടുകൂടി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ഭാര്യയെ സ്വന്തം ജന്മിക്ക് മുന്നിൽ കാഴ്ചവയ്ക്കേണ്ടിവരുന്ന ഗ്രാമീണ ദുരവസ്ഥ ഇവിടത്തെ വിദൂര ഭൂതകാലത്തൊന്നുമല്ല. ഏതു "കൂട്ടത്തെ' കീഴ്പ്പെടുത്തണമെങ്കിലും ആദ്യം അനിവാര്യമായും ആധിപത്യം പുലർത്തേണ്ടത് സ്ത്രീശരീരത്തിലാണെന്ന ചിന്ത സമൂഹസ്മൃതിയിൽ ഉൾച്ചേർന്നതാണ്.

അതുകൊണ്ടാണ് എവിടെ വർഗീയ കലാപം നടന്നാലും അതിന്റെ ആദ്യ ടാർജറ്റായി സ്ത്രീകൾ മാറുന്നതും.ബൽക്കീസ് ബാനുവിനെ ക്രൂരമായി അക്രമിച്ച പുരുഷന്മാർ ആരുംതന്നെ അവർക്ക് അപരിചിതരായിരുന്നില്ലെന്ന് മാത്രമല്ല, അവരെല്ലാവരും അടുത്തിടപഴകിയവർ കൂടിയായിരുന്നു. അങ്ങേയറ്റം നീചമായ കുറ്റകൃത്യത്തിലേക്ക് അവരെ പ്രേരിപ്പിച്ചത് വ്യക്തിപരമായ പ്രതികാരമോ ആസക്തിയോ അല്ല. അതിനെല്ലാം ഉപരിയായി സാമൂഹികമായ മനോനിലയാണെന്ന് സുവ്യക്തം. ഒരുമിച്ച് ജീവിക്കുന്നവർക്കിടയിൽ ഇത്രമാത്രം വെറുപ്പ് നിറച്ച് കുറ്റവാളികളാക്കുന്ന ബലാത്സംഗ പ്രത്യയശാസ്ത്രമാണ് ഇവിടെ ഒന്നാം പ്രതി.


നമ്മുടെ നീതിന്യായ ചരിത്രത്തിലെ അനിതരസാധാരണ പോരാട്ടവീര്യത്തിന്റെ പേരായി ബൽക്കീസ് ബാനു എന്ന മുസ്‌ലിം സ്ത്രീ മാറിക്കഴിഞ്ഞിരിക്കുന്നു. അതേസമയം, ബൽക്കീസ് ബാനുവിന്റെ പോരാട്ടത്തിന് അനവധി അടരുകളുണ്ട് എന്നതുകൊണ്ടുതന്നെ, അതിനെ നിയമവ്യവഹാരത്തിലെ വിജയം മാത്രമായി ആഘോഷിക്കുന്നതിൽ അനൗചിത്യമുണ്ട്. രാജ്യത്തെതന്നെ അതിക്രൂര ബലാത്സംഗ കേസിലെ ഇരയായിരിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യതിരിക്തമായി ബൽക്കീസ് ബാനുവിന്റെ കാര്യത്തിൽ അതിനെ സവിശേഷമാക്കുന്ന നിരവധി കാരണങ്ങളുണ്ട്. അതിനാൽ ബലാത്സംഗമെന്ന കുറ്റകൃത്യത്തിന്റെ ചരിത്രവും ഇന്ത്യൻ സമൂഹിക വ്യവസ്ഥയിലെ അതിന്റെ പ്രയോഗവും പഠിക്കുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ടതാണ് ബൽക്കീസ് ബാനു എന്ന മുസ്‌ലിം സ്ത്രീയുടെ സാമൂഹിക പരിസരത്തെക്കുറിച്ചുള്ള വിചിന്തനവും.


നേരത്തേ പറഞ്ഞ കാരണങ്ങൾകൊണ്ട്, ഇരയിൽനിന്ന് പോരാളിയിലേക്കുള്ള ബാനുവിന്റെ പ്രയാണം ഒരിക്കലും സുഖകരമാവാൻ വഴിയില്ല. ആ പോരാട്ടത്തിനിടയിൽ നേരിടാൻ ഉണ്ടായിരുന്നത് പൊതുസമൂഹത്തിന്റെ നിസംഗതയെ മാത്രമല്ല, പൊതുബോധത്തിന്റെ മുൻവിധികളെ കൂടിയായിരുന്നു. ബാനുവിന് മുൻപുവരെ ബലാത്സംഗക്കേസിലെ ഇരയ്ക്ക് പേരോ മുഖമോ ഉണ്ടായിരുന്നില്ല. ഇരയെന്ന പേരിൽ അറിയപ്പെട്ടു. അവരുടെ മുഖം ഒരിക്കലും വെളിച്ചം കണ്ടില്ല. എന്നാൽ ബൽക്കീസ് സ്വന്തം പേരും മുഖവുമായി പുറംലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു,

പോരാടി. അവരുടെ പങ്കാളിയും മക്കളും കുടുംബവും പിന്തുണ നൽകി. ബലാത്സംഗത്തിൽ ഇരയായ ഒരു സാധാരണ സ്ത്രീക്ക് പൊതുജീവിതം പോയിട്ട് വ്യക്തി, കുടുംബ ജീവിതംപോലും സാധ്യമാകാത്ത സാമൂഹികവ്യവസ്ഥയിലാണ് ബൽക്കീസ് ബാനു സ്വയം അടയാളപ്പെടുത്തിയത്. നാളെ, ഒരുപക്ഷേ, കുറ്റവാളികൾ പല പഴുതുകളും ഉപയോഗിച്ച് രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ, എക്കാലവും ഒരുകാര്യം ഉറപ്പിച്ചുപറയാൻ കഴിയും; ഇരയുടെ പാരാമീറ്ററുകൾക്കപ്പുറത്താണ് ബൽക്കീസ് ബാനു. ഇര - അതൊരു പഴയ പേരാണ്, പോരാളി ബൽക്കീസ് ബാനു,- ഇത് മതിയാകും എല്ലാ കാലത്തേക്കും.


"യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ' _ എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നോ അവിടെ ദേവതകൾ സന്തോഷിക്കുന്നു എന്ന് ഇടയ്ക്കിടെ പറയുക മാത്രമല്ല, എല്ലായ്പ്പോഴും സ്ത്രീ സംരക്ഷകരുടെ വേഷമെടുത്ത് അണിയുകയും ചെയ്യുന്നുണ്ട് സംഘ്പരിവാർ. സകലമാന സ്ത്രീകളുടെയും സംരക്ഷണം മുദ്രാവാക്യമായി സ്വീകരിക്കുന്നതിന്റെ കൂട്ടത്തിൽ മുസ്‌ലിം സ്ത്രീകളുടെ പരിരക്ഷണത്തിൽ പ്രത്യേകം ഊന്നുകയും ചെയ്യാറുണ്ട് സംഘ്പരിവാർ കേന്ദ്രങ്ങൾ. മുത്വലാഖിൽനിന്ന് മുസ്‌ലിം സ്ത്രീയെ മോചിപ്പിക്കൽ ജീവിതവ്രതമായി സ്വീകരിച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പലവട്ടം പറഞ്ഞിട്ടുള്ളത്.

അതേ പ്രധാനമന്ത്രിയുടെ പാർട്ടിക്കാരാണ് ബൽക്കീസ് ബാനുവിന്റെ കേസിൽ ജോയിൽ മോചിതരായ പ്രതികൾക്ക് പരസ്യ സ്വീകരണം നൽകിയത്. ഇൗ സ്വീകരണത്തിൽ പങ്കെടുത്ത ബി.ജെ.പിയുടെ എം.എൽ.എ കുറ്റവാളികളെ ന്യായീകരിച്ചത് ബ്രാഹ്മണർക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ്. വേട്ടയാടുന്നതിന്റെ ഇടയിൽ ഇരകൾക്കുവേണ്ടി സംസാരിക്കുക സംഘ്പരിവാറിന്റെ സവിശേഷ സിദ്ധിയാണെങ്കിൽ, ഷബാനു കേസ് മുതൽ സംഘ്പരിവാർ സ്വയം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ച മുസ്‌ലിം സ്ത്രീകളുടെ വിമോചക സ്ഥാനത്തെതന്നെയാണ് ബൽക്കീസ് ബാനു വെളിച്ചത്തേക്കു കൊണ്ടുവന്ന് പ്രതിരോധിച്ചിരിക്കുന്നത്.


ഇത്തരം കാര്യങ്ങളിൽ സംഘ്പരിവാറിനോടൊപ്പമോ അതിൽ കൂടുതലോ പ്രതിസ്ഥാനത്ത് നിർത്താൻ അർഹതയുള്ളതാണ് സമൂഹപൊതുബോധം. 2012ൽ ഡൽഹിയിൽ നിർഭയ പെൺകുട്ടി അക്രമിക്കപ്പെട്ടപ്പോൾ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രാജ്യം കണ്ടതാണ്. ആ പ്രതിഷേധങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ യു.പി.എ സർക്കാരിന്റെ പുറത്തുപോകലിനുപോലും വഴിവച്ചു.

അന്ന് ഉണർന്ന സമൂഹ മനസ്സാക്ഷി ബൽക്കീസ് ബാനുവിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഉണരുന്നില്ലെന്ന ചോദ്യത്തിന്റെ ഉത്തരവും വ്യക്തമാണ്. ഡൽഹി പെൺകുട്ടി നഗരത്തിലെ മധ്യവർഗത്തിലെ അംഗവും ഇരകൾ ചേരികളിലെ താമസക്കാരും ആയിരുന്നുവെങ്കിൽ ബൽക്കീസ് ബാനുവിന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. ബ്രാഹ്മണരെ കുറ്റവിമുക്തരാക്കുന്ന മനുസ്മൃതിയുക്തിയാണ് സമൂഹ മനസ്സാക്ഷിയിലും പ്രവർത്തിക്കുന്നത്.

Content Highlights:Rape Ideology and Prevention



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  3 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago