നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
നാളെ വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. എല്ലാ മേഖലകളും വലിയ തകര്‍ച്ച നേരിട്ടുന്നു.
പരിതാപകരമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടര്‍ന്ന് അനേകായിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."