HOME
DETAILS

ചരിത്ര സ്മരണയില്‍ നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

  
backup
August 16 2016 | 20:08 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d





പേരാമ്പ്ര: ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറും ഗാന്ധി ഘാതകന്‍ ഗോഡ്‌സെയും സ്വപ്നംകണ്ട കാവി ഭാരതമാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് തിരക്കഥാകൃത്തും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മതമായ ഇസ്‌ലാമിന്റെ പേരില്‍ ലോകമെങ്ങും തീവ്രവാദികള്‍ പേക്കൂത്ത് നടത്തുകയാണ്. രാഷ്ട്രീയ ഇസ്‌ലാമിനുവേണ്ടി വാദിക്കുന്ന ഐ.എസിന്റെ ആശയം ഖുര്‍ആന് വിരുദ്ധമാണ്. മതരാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്‌ലാമിയാണ് ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ടത്. ഗോരക്ഷാസേനയും സംഘപരിവാരവും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ഹിന്ദുത്വത്തിനും മതവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ കരിദിനം ആചരിച്ച കമ്മ്യൂണിസ്റ്റുകളുടെ പുതു തലമുറക്കാര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മത്സരിക്കുന്നത് വിരോധാഭാസമാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു. കാവില്‍ പി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, പി വാസു, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍,  എന്‍.പി വിജയന്‍, വാസു വേങ്ങേരി, സി.കെ ബാലന്‍, രാജന്‍ കെ പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കെ.എ ജോസ്‌കുട്ടി, ഉമ്മര്‍ തണ്ടോറ, കെ.സി ഗോപാലന്‍, കെ മധൂകൃഷ്ണന്‍, ഇ.പി മുഹമ്മദ്, പി.എം പ്രകാശന്‍, പ്രദീഷ് നടുക്കണ്ടി, പി.സി സജീവന്‍, പി.എസ് സുനില്‍കുമാര്‍, രവീന്ദ്രന്‍ പുതുക്കോട്ട്, ഇ.ടി സരീഷ്, മോഹന്‍ദാസ് ഓണിയില്‍, പി.സി കുഞ്ഞമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര: വിമുക്ത ഭടന്‍മാരെ ആദരിച്ചുകൊണ്ട് സ്വാതന്ത്യദിനം ആഘോഷിച്ചു. പടത്തുകടവ് ഹോളി ഫാമിലി യു.പി.സ്‌കൂളിലാണ് ഇതിനു വേദിയായത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ആയിഷ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.ആന്റണി ചെന്നിക്കര പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡന്റ് സി.ഡി.പ്രകാശ് അധ്യക്ഷനായി.പഞ്ചായത്തു പ്രസിഡന്റ് വിമുക്ത ഭടന്‍മാരെ പൊന്നാടയണിയിച്ചു ആദരിച്ചു. പേരാമ്പ്ര അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.കെ.ലീല, റിട്ട. മേജര്‍ കെ.കെ.കുഞ്ഞിരാമന്‍, പുനത്തില്‍ അബ്ദുള്ള, സി.ജി.ഹര്‍ഷ നന്ദ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ ടി.ജെ.കുര്യാച്ചന്‍ സ്വാഗതവും കെ.കെ.വിനോദന്‍ നന്ദിയും പറഞ്ഞു.

പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂളില്‍ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു ഭാരത മാതാവിന്റെ വേഷമണിഞ്ഞ് ദേശിയ പതാകയുമേന്തി സ്വാതന്ത്യദിനാഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയ്ക്ക് പിന്നിലായി സ്വാതന്ത്യ സമര നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികള്‍ അണിനിരന്നു. മഹാത്മാഗാന്ധിജി, ജവഹര്‍ലാല്‍ നെഹറു, ബി.ആര്‍ അബേദ്ക്കര്‍ തുടങ്ങിയവരുടെ വേഷമണിഞ്ഞാണ് കുട്ടികള്‍ അണിനിരന്നത്.തുടര്‍ന്ന് ദേശഭക്തിഗാന മത്സരവും പായസ ദാനവും നടന്നു ഹെഡ്മിസ്ട്രസ് പി.പി ശാന്ത പതാക ഉയര്‍ത്തി.പി.ടി.എ പ്രസിഡണ്ട് ദിനേശന്‍ കാപ്പുങ്കര എം.പി ടി.എ പ്രസിഡന്റ് സൗമ്യ, പി.സി ദിലീപ് കുമാര്‍, ഇ.ടി ശ്രീനിവാസന്‍, ഷമീമ സി.കെ, പി.എം രഘുനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പയ്യോളി: മീന്‍പെരിയ റോഡ് ഗ്രാമശ്രീ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്റ് വി.പി സത്യന്‍ പതാക ഉയര്‍ത്തി.
 പള്ളിക്കര സെന്‍ട്രല്‍ എല്‍.പി.സ്‌കൂളില്‍  സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. മേലടി ഉപജില്ല വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നേടിയ അമല്‍ കൃഷ്ണക്ക് ഉപഹാരം നല്‍കി.
കീഴൂര്‍ ഗവ യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ വൈസ്  പ്രസിഡന്റ് സത്യന്‍ തുറശ്ശേരിക്കടവ് സന്ദേശനം നല്‍കി. ഹെഡ്മാസ്റ്റര്‍ ടി.കെ മുകുന്ദന്‍, തോട്ടത്തില്‍  ചന്ദ്രന്‍, ലത്തീഫ് വെട്ടിപ്പാണ്ടി, കെ.കെ ഗിരീഷ്, ബാബു, കെ.വി ശശികുമാര്‍ സംസാരിച്ചു. ദേശീയോദ്ഗ്രഥന റാലി, ദേശഭക്തിഗാനങ്ങള്‍, രക്ഷിതാക്കള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
 കണ്ണംകുളം എ.എല്‍.പിയില്‍ ഹെഡ്മാസ്റ്റര്‍ ഇ.സി രമേശന്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍  കെ.വി ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എസ്.കെ സമീര്‍, എ.വി സകരിയ്യ സംസാരിച്ചു.
 ഊരള്ളൂര്‍ എം.യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനിയുമായി അഭിമുഖം നടത്തി.  സ്വാതന്ത്യസമരാനുഭവങ്ങള്‍ പങ്കുവെച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ ശശി അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ടി  സത്യന്‍ സ്വാഗതവും ജെ.എന്‍ പ്രേംഭാസില്‍ നന്ദിയും പറഞ്ഞു.

പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്‍.എസ്.എസ്  യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പനാപ്പുറം സില്‍വര്‍ കോളജ റോഡ് നവീകരണം പ്രസിഡന്റ് റഷീദ്  കോടേരിച്ചാല്‍ ഉദ്ഘാടനം ചെയ്തു. എ.കെ തറുവൈ ഹാജി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രമണന്‍  സംബന്ധിച്ചു.

കടിയങ്ങാട്: ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ സ്‌നേഹമതില്‍ തീര്‍ത്തു.  പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിശ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം രാജീവന്‍ അധ്യക്ഷനായി. എം.കെ കുഞ്ഞബ്ദുല്ല പതാക ഉയര്‍ത്തി.
വില്യാപ്പള്ളി: എം.ജെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള പ്രധാന ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കി 'സ്‌നേഹം ഇതൊന്നുമല്ല' എന്ന പരിപാടി നടത്തി. പി മൊയ്തീന്‍ രചനയും സംവിധാനവും നിര്‍വഹിച്ചു. ഇ.ജെ സോഫിയാമ്മ പതാക ഉയര്‍ത്തി. കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാമത്ത് ഫൈസല്‍ അധ്യക്ഷനായി. പി ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ആര്‍ യൂസുഫ് ഹാജി, ജസീല്‍ മാസ്റ്റര്‍, കാസിം മാസ്റ്റര്‍, എം. എ സിറാജുദ്ദീന്‍, എം. അസീസ് സംസാരിച്ചു.

നടുവണ്ണൂര്‍: പാലോളി നൂറുല്‍ ഇസ് ലാം മദ്‌റസയില്‍ മഹല്ല് ഖത്തീബ് അബ്ദുര്‍ റഹ്മാന്‍ ഹൈത്തമി പതാക ഉയര്‍ത്തി. മുസ്തഫ കീപ്പോത്ത് അധ്യക്ഷനായി.

നടുവണ്ണൂര്‍: കാവുന്തറ ചെമ്മലപ്പുറം അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അസാറുല്‍ ഇസ് ലാം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കെ. അമ്മത് മാസ്റ്റര്‍ അധ്യക്ഷനായി.അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മുഹ്‌യുദ്ധീന്‍ കോയ ദാരിമി, ടി.മുഹമ്മദ് ഫഹീം, ഹാഫിസ് മുഹമ്മദ് സംസാരിച്ചു.

മേപ്പയൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫോറം മേപ്പയൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.വി ദിവാകരന്‍ പകല്‍ വിശ്രമകേന്ദ്രത്തില്‍ ദേശീയപതാക ഉയര്‍ത്തി.
മേപ്പയൂര്‍: കാഞ്ഞിരമുക്ക് നന്മ സ്വയം സഹായ സംഘം കാഞ്ഞിരമുക്കില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എ.സി ചോയി പതാക ഉയര്‍ത്തി.
 വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ഇ.കെ മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തി. കെ.വി ദിവാകരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ദേശഭക്തിഗാന സദസ്സ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സപ്തതി വൃക്ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ സ്‌കൂള്‍ പരിസരത്ത് നട്ടുപിടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് വിനീത് പുലരി അധ്യക്ഷനായി.
മേപ്പയൂര്‍: മേപ്പയൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് അംഗ് കെ രതീഷ് പതാക ഉയര്‍ത്തി.

മേപ്പയൂര്‍: ചോതയോത്ത് താഴ അങ്കനാവിടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന പതാക ഉയര്‍ത്തി. പഞ്ചായത്തംഗം ഷര്‍മിന കോമത്ത് അധ്യക്ഷയായി. കെ. ശോഭന്‍,  കെ.വി രാമചന്ദ്രന്‍, പി.കെ ശങ്കരന്‍, ടി. ചന്ദ്രന്‍, കെ ശാരദ സംസാരിച്ചു. കീഴ്പയൂര്‍  ശിശുമന്ദിരം അങ്കനവാടിയില്‍ പഞ്ചായത്തം അംഗം പി.എം പവിത്രന്‍ പതാക ഉയര്‍ത്തി. കെ രബിത  അധ്യക്ഷയായി.  കീഴ്പയൂര്‍ മണപ്പുറം യൂത്ത്‌ലീഗ് നടത്തിയ പരിപാടിയില്‍ പഞ്ചായത്തംഗം പി.എം  പവിത്രന്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന ക്വിസ് മത്സരവും നടത്തി. ടി ആഷിഖ് അധ്യക്ഷനായി.  ഉനൈസ്, ടി റഷീദ്, കെ ഇസ്മയില്‍, എം.പി റമീസ് സംസാരിച്ചു.മേപ്പയൂര്‍ സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മുജീബ് കോമത്ത് പതാക ഉയര്‍ത്തി. ബാബു അധ്യക്ഷനായി.

നന്തിബസാര്‍: മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര ചരിത്ര  ക്വിസ്സില്‍ വന്മുകം ഗവ യു.പി സ്‌കൂള്‍, യു.പി  വിഭാഗത്തിലും, മുചുകുന്ന് നോര്‍ത്ത് യു.പി  സ്‌കൂള്‍ എല്‍.പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. കെ ജീവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.പി  ഷാജി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  കെ.പി കിഷോര്‍, എന്‍.കെ ശിവദാസന്‍, പി.കെ സുരേന്ദ്രന്‍ സംസാരിച്ചു.
നന്തിബസാര്‍: നന്തി യുവഭാവനയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ചരിത്ര ക്വിസ് മത്സരം നടത്തി. വിദ്യാര്‍ഥികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമാണ് ക്വിസ് മത്സരം നടത്തിയത്. വാര്‍ഡ് അംഗം സോമലത അധ്യക്ഷയായി. മുടാടി  പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ഡോ അബ്ദുല്‍ ഗഫൂര്‍ ആരോഗ്യ ബോധവല്‍കരണം നടത്തി.
മുടാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലുള്ള അങ്കനവാടികളില്‍  സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പായസവിതരണംവും നടത്തി. കടലൂര്‍ ഗവ ഹൈസ്‌കൂളില്‍  വിദ്യാര്‍ഥികളുടെ റാലി നടന്നു. കോടിക്കല്‍ എ.എം.യു.പി സ്‌കൂളിലും ചിങ്ങപുരം  സി.കെ.ജി.എം ഹയര്‍ സെക്കന്‍ഡറിയിലും വീരവഞ്ചേരി എല്‍.പിയിലും, എളമ്പിലാട് എം.എല്‍.പി,  വീമംഗലം യു.പി എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
നാരങ്ങോളി കുളത്ത് ഷാക്കിര്‍ യമാനി പതാക ഉയര്‍ത്തി. പുളിമുക്കിലും പായസവിതരണം നടത്തി. മുടാടി കോണ്‍ഗ്രസ് കമ്മിറ്റി നന്തിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അ ക്കാദമി വിദ്യാര്‍ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐനുല്‍ഹുദാ യതീംഖാന പ്രസിഡ് എം.അഹമ്മദ്‌കോയ ഹാജി പതാക ഉയര്‍ത്തി. ഇന്ത്യ സ്വാതന്ത്ര്യസമരത്തില്‍ ഉലമാക്കളുടെ പക്ഷം എന്ന വിഷയത്തില്‍ നടന്ന ചരിത്രപഠന ക്ലാസിന് മോയിന്‍ ഹുദവി മലയമ്മയും വ്യക്തിത്വ വികസന ക്ലാസിന് ഫൈസല്‍ മാസ്റ്റര്‍ മഞ്ചേരിയും നേതൃത്വം നല്‍കി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യവും അതിജീവനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബഷീര്‍ പാപ്പിനിശ്ശേരി, മിദ്‌ലാജ് എം.എം പറമ്പ്, ഉമറുല്‍ ഫാറൂഖ് ചെറുവറ്റ എന്നിവര്‍ അവതരിപ്പിച്ചു.
മുഹമ്മദലി ശഹ്‌സാദ് ഹുദവി വെങ്ങാലി മോഡറേഷന്‍ നടത്തി സംസാരിച്ചു. ദര്‍ശനം ദ്വൈമാസിക, സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ കൊളാഷ് എന്നിവ പ്രകാശനം ചെയ്തു. വിവിധ സെഷനുകളിലായി അബ്ദുല്‍ ലത്വീഫ് ഹുദവി, ഹമീദ് ബാഖവി, വീരാന് കുട്ടി വഹബി, ശഹ്‌സാദ് നദ്‌വി, മജീദ് മാസ്റ്റര്‍, സയ്യിദ് മുബശ്ശിര്‍ ഫൈസി, താജുദ്ദീന്‍ ദാരിമി ഫൈസല്‍ ഹസനി, അനീബ് ഹസനി, ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പയ്യോളി:  ഗവ ഫിഷറീസ് എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്‌നോത്തരി എഴുതാന്‍  കുട്ടിയോടൊപ്പം അമ്മയും പങ്കെടുത്തു. അമ്മയുടെ അറിവ് ശാക്തീകരണത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ  ഞാനും അമ്മയും എന്ന പരിപാടിയിലാണ് അമ്മാര്‍ പ്രശ്‌നോത്തരി എഴുതാന്‍ എത്തിയത്. മത്സരത്തില്‍ എസ്  മിലന്‍ മനോജ്- സരള ഒന്നാം സ്ഥാനവും, ശ്രേയ സതീശന്‍- റാണി രണ്ടാം സ്ഥാനവും നേടി. എ.ഇ.ഒ  കെ കമല ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.വി ചന്ദ്രന്‍ അധ്യക്ഷനായി. പി.കെ  ശ്യാമള, പ്രബിത, ടി.സി സുജയ, സരള, വി സുനില്‍കുമാര്‍, ശാലിനി, ഹെഡ്മാസ്റ്റര്‍ കെ സത്യന്‍  സംസാരിച്ചു.


ചരിത്ര സ്മരണയില്‍ നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

വടകര: സ്വാതന്ത്ര്യത്തിന്റെ എഴുപതാം ദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ, റാലി, പ്രഭാഷണം, മധുരവിതരണം തുടങ്ങി വൈവിധ്യമാര്‍ന്നു ചടങ്ങുകള്‍. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പരിപാടികള്‍ നടന്നു. സാംസ്‌കാരിക സംഘങ്ങളും റസിഡന്‍സ് അസോസിയേഷനുകളും പരിപാടികള്‍ സംഘടിപ്പിച്ചു.  
വടകരയിലെ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു സമീപം നടന്ന പരിപാടിയില്‍ സി.കെ.നാണു എം.എല്‍.എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുറന്തോടത്ത് ഗംഗാധരന്‍, പി.പി.രാജന്‍, പി.ബാലന്‍, ടി.ബാലക്കുറുപ്പ്, പി.സി.ബാല്‍റാം, അഡ്വ.ഇ.നാരായണന്‍നായര്‍, രാജേഷ് വൈഭവ് തുടങ്ങിയവര്‍ സംബന്ധിച്ചു. വടകര മുനിസിപ്പല്‍ ഓഫിസ് വളപ്പില്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.അരവിന്ദാക്ഷന്‍, വി.ഗോപാലന്‍, പി.അശോകന്‍, പ്രതിപക്ഷ നേതാവ് ടി.കേളു, എം.പി.അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ റാലി നടത്തി. ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന റാലിക്കു സി.വത്സലന്‍, കെ.പി.കരുണന്‍, കളത്തില്‍ പീതാംബരന്‍, ശശിധരന്‍ കരിമ്പനപ്പാലം, പി.എസ്.രഞ്ജിത്ത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോടതി വളപ്പില്‍ നടന്ന ആഘോഷപരിപാടികളില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.അബ്ദുള്ള മണപ്രത്ത് പതാക ഉയര്‍ത്തി. സബ്ജഡ്ജ് സി.സുരേഷ്‌കുമാര്‍, മജിസ്‌ട്രേറ്റ് എം.ടി.ജലജറാണി, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ഹരീഷ് ഇ.കാരയില്‍, ഗവ.പ്ലീഡര്‍ സിറില്‍ ജോസ്, കെ.പി.ശ്രീധരക്കുറുപ്പ്, പി.എം.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.
ഗാന്ധിവിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം സി.കെ.നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ദാമോദരന്‍ അധ്യക്ഷനായി. കണ്യത്ത് കുമാരന്‍, ഡോ.എ.ഭാസ്‌കരന്‍, ടി.ബാലക്കുറുപ്പ്, ഡോ.കെ.സി.വിജയരാഘവന്‍, ബാലന്‍ ചെമ്മരത്തൂര്‍, വി.ഗോപാലന്‍, വ്യാസന്‍ കിണറ്റിന്‍കര എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ആശുപത്രിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും റാലിയും നടത്തി. ഗാന്ധിസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡന്റ് എ.എം.കുഞ്ഞിക്കണ്ണന്‍, സുനില്‍ മടപ്പള്ളി, കളത്തില്‍ പീതാംബരന്‍, മനോജ് ആവള, പി.എം.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വടകര വിവ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മൊയ്തു മാസ്റ്റര്‍ പതാകയുയര്‍ത്തി. വിദ്യാര്‍ഥികളുടെ വിവിധ  കലാപരിപാടികള്‍ നടന്നു. ലിന്‍സി ടി, ശ്രീജില കെ, ലതിക പി.കെ, വിജയലക്ഷ്മി കെ, റഫീഖ് പറമ്പത്ത്, പി.പി അബ്ദുറഹ്മാന്‍ സംസാരിച്ചു.
കീഴല്‍ പൊന്ന്യത്ത് മാപ്പിള യു.പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് മെമ്പര്‍ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. ഇല്ല്യാസ് അധ്യക്ഷനായി. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ഥിയായിരുന്ന പി.പി കുഞ്ഞബ്ദുള്ള ഹാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗൈഡ് രാജ്യപുരസ്‌കാര്‍ അവാര്‍ഡ് നേടിയ നാദിയ മെഹിന്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ റിസ്വാന എന്നിവരെ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ കെ അമ്മദ് സ്വാഗതവും ഷജില്‍കുമാര്‍ നന്ദിയും പറഞ്ഞു.
താഴെ അങ്ങാടി ഒന്തം ഓവര്‍ബ്രിഡ്ജ് പരിസരത്തുനടന്ന ചടങ്ങില്‍ അഡ്വ. ശശിധരന്‍ പതാകയുയര്‍ത്തി. കെ.പി സുബൈര്‍, കെ.വി അമ്മദ്, കെ.പി അബ്ബാസ്, പെരിങ്ങാടി മുഹമ്മദ് ഹാജി, മീത്തല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി എസ്.ഐ എ.ജി ബിബിന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുനില്‍ കുഞ്ഞിത്തയ്യില്‍ അധ്യക്ഷനായി. ഒ.കെ ഇബ്രാഹിം സ്വാതന്ത്ര്യ ദിന സന്ദേശം അവതരിപ്പിച്ചു. കെ.കെ മൊയ്തു, ശിവദാസ് കുനിയില്‍, ഒ. മുജീബുറഹ്മാന്‍, സുജയ സുരേന്ദ്രന്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോറോത്ത് വിജയന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് പി.മഹമൂദ് അധ്യക്ഷനായി. സി.മഹമൂദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.വി.സി.മമ്മു, ടി.പി.രാജേന്ദ്രന്‍, സി.ഹാരിസ്, കക്കുന്നത്ത് അമ്മാന്‍ഹാജി, കെപി.മൂസ, ആര്‍.കെ.പ്രദീപ്, എ.പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തൊട്ടില്‍പ്പാലം: ചാത്തങ്കോട്ടുനട എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് തീണ്ടണ്ടാപ്പാറ പതാക ഉയര്‍ത്തി. ഫാ. ജോസ് തെണ്ണാംപറമ്പില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഒ.ടി ഷാജി അധ്യക്ഷനായി. പ്രധാനധ്യാപകന്‍ ടി.ടി മൂസ്സ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പുന്നശ്ശേരി, സ്‌കൂള്‍ ചെയര്‍മാന്‍ വിഷ്ണു ഇ.വി, സബീലുറഹ്മാന്‍ സംസാരിച്ചു.
    തളീക്കര കൈരളി ഗ്രന്ധാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം തളീക്കര എല്‍.പി സ്‌കൂള്‍ പ്രധ്യാനാധ്യാപകന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ചരിത്രനായകരെ പരിചയപ്പെടുത്തി അയിലോട്ട് രാധാകൃഷ്ണന്‍ ക്ലാസെടുത്തു. വി.കെ വത്സരാജന്‍, വിജയന്‍ മാസ്റ്റര്‍, ടി അബ്ദുന്നാസര്‍, സ്‌നേഹലത, ഇ.കെ സുഗതന്‍ സംസാരിച്ചു.
    കാവിലുംപാറ ഗവ. ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനധ്യാപകന്‍ എം.എം റോയ് പതാക ഉയര്‍ത്തി. പി.സി രാധാകൃഷ്ണന്‍, കെ.ടി മോഹനന്‍, കെ.പി നാണു, രജ്ഞിനി പ്രദീപ്, സി സതീശന്‍ സംസാരിച്ചു. തൊട്ടില്‍പ്പാലം ടൗണില്‍ നടന്ന സ്വാതന്ത്ര്യദിന റാലിയില്‍ എസ്.പി.സി കേഡറ്റ്‌സ്, ജെ.ആര്‍.സി, ഗൈഡ്‌സ് എന്നിവര്‍ അണിനിരന്നു. ആഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജാലിയന്‍വാലാബാഗ്, ഉപ്പുസത്യഗ്രഹം തുടങ്ങിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി നടന്ന സ്‌കിറ്റ് അവതരണം ശ്രദ്ധേയമായി. എഴുപതോളം കുട്ടികള്‍ പങ്കെടുത്ത 'നിണമണിഞ്ഞ പോരാട്ടങ്ങള്‍' ദൃശ്യാവിഷ്‌ക്കാരം സംവിധാനം നിര്‍വ്വഹിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആര്യ അനൂപ്, അഭിനന്ദന എന്നിവര്‍ അഭിനന്ദനം ഏറ്റുവാങ്ങി.
    മരുതോങ്കര ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി കൊണ്ടണ്ടാടി. പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെ.രവി അധ്യക്ഷനായി. ചടങ്ങില്‍ കരസേനാ സുബേദാര്‍ എ സതീശന്‍ മുഖ്യാതിഥിയായിരുന്നു.
 അടുക്കത്ത് എം.എ.എം യു.പി സ്‌കൂളില്‍ മാനേജര്‍ ഹാജി.കെ പോറോറ പതാക ഉയര്‍ത്തി. അബ്ദുല്ല സല്‍മാന്‍ അധ്യക്ഷനായി. സലാം മുള്ളന്‍കുന്ന്, കെ.പി ഇബ്രാഹിം, രാജീവന്‍ സംസാരിച്ചു.
  മരുതോങ്കര സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാനേജര്‍ ഫാ. ഡോ: ജോസ് വടക്കേടം പതാക ഉയര്‍ത്തി. മുന്‍പ്രധാനാധ്യാപകന്‍ ജോഷി കട്ടക്കയം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.   
ചേരാപുരം: പുത്തലത്ത് അബ്ദുല്‍കലാം അങ്കനവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് അംഗം ബഷീര്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി.
നിട്ടൂര്‍ എം.എല്‍.പി സ്‌കൂളില്‍ ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ നടത്തി. പി.ടി.എ പ്രസിഡന്റ് ഒ.ടി മൊയ്തു ഹാജി പതാക ഉയര്‍ത്തി.
പൂമുഖം അങ്കനവാടിയില്‍ വാര്‍ഡ് അംഗം ബിന്ദു പുറത്തൂട്ടയില്‍ പതാക ഉയര്‍ത്തി.

തൊട്ടില്‍പ്പാലം:  ദേവര്‍കോവില്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം സ്വദര്‍മുഅല്ലിം കെ.വി കുഞ്ഞാലി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ടി.എച്ച് അഹമ്മദ് മാസ്റ്റര്‍, അജ്മല്‍ അശ്അരി, റഫീഖ് മൗലവി, ജൗഹര്‍  അബ്ദുല്ല, ഷമീമ, ഒ.പി കുഞ്ഞബ്ദുല്ല. ശ്രീ ജിത്ത് മാസ്റ്റര്‍ സംബന്ധിച്ചു.

പാറക്കടവ്: ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ഡപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.കെ ഉസ്മാന്‍ പതാക ഉയര്‍ത്തി. മാനേജര്‍ പ്രെഫ.പി.മമ്മു സാഹിബ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ്, അഹമ്മദ് പുന്നക്കല്‍, കെ.സി റഷീദ്, ടി.കെ ഖാലിദ്, യു.സി .എ വാഹിദ്  എന്നിവര്‍ സംസാരിച്ചു.

എടച്ചേരി: ഏറാമല ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളാടെ ആഘോഷിച്ചു. രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമടക്കമുള്ള നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍  മഹല്ല് സെക്രട്ടറി ക്രസന്റ് അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം നൂറുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മദ്രസ സെക്രട്ടറി മുഹമ്മദ് കൊട്ടാരത്തില്‍, എളങ്ങോളി അഹമ്മദ് ഹാജി സി അബ്ദുല്ല, പാരഡൈസ് അബ്ദുല്ല ഹാജി ,കെ.പി ഇബ്രാഹിം, ഖാദര്‍ മാസ്റ്റര്‍, കെ.പി സുബൈര്‍ മാസ്റ്റര്‍, ഇബ്രാഹിം പുത്തലത്ത് സംസാരിച്ചു. ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്ക് മധുരം നല്‍കുകയും രാജ്യത്തിന്റെ മതേതര ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും നിയമ നീതിന്യായ സംവിധാനങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുമെന്ന് വിദ്യാര്‍ഥികളുള്‍പ്പടെയുള്ള മുഴുവനാളുകളും പ്രതിജ്ഞ ചെയ്യുകയും ചെയ്തു.   
കുറ്റ്യാടി:  കടേക്കച്ചാല്‍ അങ്കനവാടിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വാര്‍ഡ് അംഗം ടി.കെ ദാമോദരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. അമ്മത്ത മൈലിശ്ശേരി, രാജാമണി സംസാരിച്ചു. വളയന്നൂര്‍ അങ്കനവാടിയില്‍ പഞ്ചായത്ത്  പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. കുറ്റ്യാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പ്രധാനാധ്യാപകന്‍ സജീവന്‍ മൊകേരി പതാക ഉയര്‍ത്തി. സമ്മേളനം കുന്നുമ്മല്‍ കണാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ചന്ദ്രമോഹന്‍ അധ്യക്ഷനായി.
കുളങ്ങരത്താഴ മഹല്ല് പലിശ രഹിത നിധി വാര്‍ഷിക ജനറല്‍ബോഡിയില്‍ സ്വാതന്ത്ര്യദിനാഘോഷവും നടത്തി. പി.കെ സൂപ്പി ഹാജി അധ്യക്ഷനായി.
കള്ളാട് എല്‍.പി സ്‌കൂളില്‍ ഘോഷയാത്രയും പായസവിതരണം നടത്തി. ടി.കെ ശോഭ, കെ.പി ലത്തീഫ്,  സി.എം ബീന സംസാരിച്ചു. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന  പരിപാടിയില്‍ എ.സി ഖാലിദ് പതാക ഉയര്‍ത്തി. അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളില്‍  കെ.പി.സി.സി അംഗം വി.എം ചന്ദ്രന്‍ പതാക ഉയര്‍ത്തി. കെ.സി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി.
കക്കട്ടില്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നുമ്മല്‍ എല്‍.വി എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റാലി നടത്തി. വിവിധ കലാപരിപാടികള്‍ ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.
ആയഞ്ചേരി: ആയഞ്ചേരി മുക്കടത്തുംവയല്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് ഖാസി ഷംസീര്‍ ഫൈസി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം റഹീം മുസല്യാര്‍, ടി.കെ മൊയ്തു, ബഷീര്‍ മാസ്റ്റര്‍ സംസാരിച്ചു.  
ചീക്കിലോട് യൂ.പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഗ്രാമപഞ്ചായത്ത് അംഗം രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. വി.പി. സുധാകരന്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് കേശോത്ത് രവീന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നാസര്‍ പിലാത്തോട്ടത്തില്‍, എം.പി.ടി.എ ചെയര്‍പേഴ്‌സന്‍ എന്‍.കെ. സുധ, എ.കെ. രാജീവന്‍, ഇ. രാജീവന്‍, കെ.പി. അനിത, കെ.സി. ബാബു, പി. വിപിന, എം. റഷീദ്, ഇ. ലീന, പി. ഷെരീഫ, സി.കെ. ഷജീല എന്നിവര്‍ സംസാരിച്ചു.

എടച്ചേരി: സ്വാതന്ത്ര്യ ദിനത്തില്‍ എന്‍.സി.സി കാഡറ്റുകള്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.സി.സി അംഗങ്ങളായ വിദ്യാര്‍ഥികളാണ് സ്‌കൂളിന് സമീപത്തെ വടകരതൊട്ടില്‍ പാലം റോഡിലെ കാടുപിടിച്ചു കിടക്കുന്ന ഇരുവശങ്ങളും വൃത്തിയാക്കി മാതൃകയായത്.
     ഹെഡ്മാസ്റ്റര്‍ വേണു കക്കട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.പ്രഭ ഉദ്‌ബോധന പ്രസംഗം നടത്തി. എന്‍.സി.സിക്കൊപ്പം, സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്, ഗൈഡ്, ജെ.ആര്‍ സി ടീം അംഗങ്ങളും ശുചീകരണത്തില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എടച്ചേരിയിലെ അഗതി മന്ദിരമായ തണല്‍ സന്ദര്‍ശിച്ചു. അധ്യാവകരായ മുഹമ്മദ് റാഫി, എന്‍.കെ പ്രഭാകരന്‍, ടി രാധാകൃഷ്ണന്‍ ,അബ്ദുല്‍ ലത്തീഫ് ,ഫല്‍ഗുനന്‍ ,എന്‍ ബാലകൃഷ്ണന്‍, പുഷ്പജ.ടി.വിനേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മധുര വിതരണം നടത്തി. സ്വാതന്ത്ര്യ സമരത്തിന്റെ വ്യത്യസ്ത ധാരകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

തൊട്ടില്‍പ്പാലം: ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ ജനകീയകൂട്ടായ്മയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ നവാസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാന്റ്‌മേളം, സ്‌കൗട്ട്, ജെ.ആര്‍.സി, മുത്തുക്കുടയേന്തിയ മങ്കമാര്‍, നിശ്ചലദൃശ്യങ്ങള്‍, ഡിസ്‌പ്ലെ തുടങ്ങിയ വര്‍ണ്ണാഭമായ കാഴ്ചകളൊരുക്കി നീങ്ങിയ ഘോഷയാത്രയെ വ്യാപാരികളും നാട്ടുകാരും മധുരം നല്‍കി വരവേറ്റു.  ഇടയ്ക്കിടെ ശക്തമായ മഴ വിരുന്നെത്തിയിട്ടും ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ പി.കെ നവാസ്, കുമ്പളങ്കണ്ടണ്ടി അഹമ്മദ്, വി.എ.സി ഇബ്രാഹിംഹാജി, ടി.എം ബഷീര്‍, തെക്കേലക്കണ്ടണ്ടി സൂപ്പി, വി സൂപ്പി, മണക്കര സൂപ്പി, സി.പി ജാല്‍, ഷമീറ സുബൈര്‍, എം.പി മോഹന്‍ദാസ്, രാജേന്ദ്രന്‍, ഷിജിത്ത്, സി.കെ ഖാലിദ്, പി.വി നൗഷാജ്, കെ.കെ ഹാരിസ്, ഫാസില്‍ നേതൃത്വം നല്‍കി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago