' ചര്‍ച്ച തുടരും' മാലദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു..
നിലവിലെസ്ഥിതി തുടരാന്‍ ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന മാലദ്വീപിലെ ജനങ്ങള്‍ക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യ മാലദ്വീപ് ഉന്നതതല യോഗം ഞായറാഴ്ച മാലിയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15നകം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ഉന്നതതല യോഗം ഇന്ത്യയില്‍ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
' ചര്‍ച്ച തുടരും' മാലദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."