മൊബൈല്‍ ഫോണിലേക്ക് സമ്മാന വാഗ്ദാനം: രണ്ടുപേര്‍ കബളിപ്പിക്കപ്പെട്ടു
നാദാപുരം: മൊബൈല്‍ ഫോണിലേക്ക് വന്ന സമ്മാന വാഗ്ദാനം വിശ്വസിച്ച രണ്ടുപേര്‍ കബളിക്കപ്പെട്ടു. 25,000 രൂപ വിലയുള്ള സോണി മൊബൈല്‍ ഫോണ്‍ എണ്‍പത് ശതമാനം വിലക്കുറവില്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പ് കഴിഞ്ഞാഴ്ചയാണ് കുമ്മങ്കോട്ടെ കേളോത്ത് ഉനൈസിന് ലഭിക്കുന്നത്. സന്ദേശം വിശ്വസിച്ച ഇയാള്‍ സമ്മാനമായ ഫോണിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. വി.പി.പിയായി ഇന്നലെ പോസ്റ്റ് ഓഫിസില്‍ എത്തിയ കവര്‍ പോസ്റ്റല്‍ ചാര്‍ജായ 3,250 രൂപ നല്കി കൈപ്പറ്റി തുറന്നു നോക്കിയപ്പോഴാണ് കബളിക്കപ്പെട്ടതായി മനസിലായത്. പിച്ചളത്തകിടില്‍ സ്വര്‍ണ നിറം പൂശിയ ഗണപതി വിഗ്രഹവും ഏതാനും ലോഹത്തകിടുകളുമായിരുന്നു കവറില്‍ ഉണ്ടായിരുന്നത്.
ഇതേ തട്ടിപ്പ് കമ്പനിയുടെ സാംസങ് ഫോണിന്റെ വിലക്കുറവ് വാഗ്ദാനത്തില്‍ ആകൃഷ്ടനായ കൊല്‍ക്കത്ത സ്വദേശിക്കും പണം നഷ്ടമായിട്ടുണ്ട്. ഇയാള്‍ നാദാപുരത്തെ ഹോട്ടല്‍ തൊഴിലാളിയാണ്. കസ്തൂരിക്കുളത്ത് ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന് ഫോണിനു പകരം ലഭിച്ചത് ഒരു ബെല്‍ട്ടും പേഴ്സുമായിരുന്നു. 3,500 രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്.
ന്യൂഡല്‍ഹി കേന്ദ്രമായ മാസിസ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വിലാസമാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."