ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ ഫലസ്തീനിലെ കരാട്ടെ ഗേള്‍
ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച അവള്‍ മരണത്തിന് കീഴടങ്ങി. കുന്നോളം സ്വപ്‌നങ്ങളുമായി കരുത്തിന്റെ കളത്തിലേക്ക് ചുവട് വെച്ചവള്‍. നഘാം അബൂ സംറാ. ഫലസ്തീന്റെ പ്രിയപ്പെട്ട കരാട്ടെ ഗേള്‍. ഡിസംബര്‍ 17ന് നുസ്‌റത്ത് അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേിരുന്നു അവള്‍ക്ക്. എതിരാളിയുടെ തലക്കു മേല്‍ വരെ ഉയര്‍ന്നിരുന്ന അവളുടെ കരുത്തുറ്റ കാലുകള്‍ മുറിച്ചു മാറ്റിയിരുന്നു. അല്‍ അഖ്‌സ ആശുപത്രിയില്‍ അന്നു മുതല്‍ കോമയില്‍ കിടക്കുകയായിരുന്നു ആ 24കാരി.
അവളുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ അവളുടെ സഹോദരി കൊല്ലപ്പെട്ടിരുന്നു. പ്രത്യേക ചികിത്സക്കായി ഈജിപ്തിലെ ആശുപത്രിയിലേക്ക് മാറ്റാനിരുന്നതായിരുന്നു അവളെ. എന്നാല്‍ ഇസ്‌റാഈല്‍ അതിര്‍ത്തി കടക്കാന്‍ ഇസ്‌റാഈല്‍ അനുവദിക്കാത്തതിനാല്‍ കൃത്യ സമയത്ത് അവളെ അവിടെ എത്തിക്കാനായില്ല.
نغم أبو سمرة .. والدها ناشد كل العالم لتطلع بنته تتعالج!
— هدى نعيم Huda Naim (@HuDa_NaIm92) January 12, 2024
لكن اليوم نغم راحت لربها شهيدة بإذن الله تشكو له الظلم والقهر والعجز في غزة.. pic.twitter.com/DRiEnX18hm
'അവളിലായിരുന്ന ഏക പ്രതീക്ഷ. അവള്‍ മാത്രമാണ് എനിക്ക് ബാക്കിയുണ്ടായിരുന്നത്' സഹിക്കാനാവാത്ത സങ്കടക്കടലില്‍ നിന്ന് അവളുടെ ഉപ്പ പറയുന്നു. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇവരുടെ ഉമ്മ മരിക്കുന്നത്. കാന്‍സര്‍ ബാധിതയായിരുന്നു അവര്‍.
'ഞാന്‍ തകര്‍ന്നിരിക്കുന്നു. നഘാം എന്റെ ജീവിതവും ആത്മാവുമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പഠിക്കാന്‍ ഒരു പ്രചോദനമായി മാറുക എന്നതായിരുന്നു അവളുടെ സ്വപ്‌നം- അദ്ദേഹം കണ്ണീരാവുന്നു.
അവളുടെ തലക്കും പരുക്കേറ്റിരുന്നതായി ഉപ്പ പറയുന്നു. വലതു കാല്‍ മുറിച്ചുമാറ്റി. ഇടതു കൈക്ക് ഒടിവുണ്ടായിരുന്നു. തോളെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തിരുന്നു. തീവ്ര പരിതചരണ വിഭാഗത്തിലായിരുന്നു അവളുണ്ടായിരുന്നത്.
അവള്‍ക്ക് വിദേശത്ത് അടിയന്തിര വൈദ്യചികിത്സ ലഭിക്കാന്‍ സഹായിക്കണമെന്ന് അന്താരാഷ്ട്ര സ്ഥാപനങ്ങളോടെല്ലാം അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. ആഗോള കായിക ഫെഡറേഷനുകളോടും അദ്ദേഹം അപേക്ഷിച്ചു. ഇവിടെയുള്ള മെഡിക്കല്‍ ടീമുകള്‍ അവളെ രക്ഷിക്കാന്‍ അവരുടെ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് പരമാവദി ശ്രമിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. നെടുവീര്‍പ്പോടെ മര്‍വാര്‍ അബൂ സംറ പറയുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരിയായി കരാട്ടെക്കാരി എന്നാണ് അവളെ ഉപ്പ വിശേഷിപ്പിച്ചിരുന്നത്. അവളുടെ മരണ ശേഷം നിരവധി പേര്‍ അനുശോചനവുമായെത്തി. നഘാമിന് സഹായമെത്തിക്കാത്തതില്‍ ലോക സംഘടനകളോടുള്ള അമര്‍ഷവും പലരും രേഖപ്പെടുത്തുന്നു.
ഫലസ്തീന്‍ ഒളിമ്പിക് ഫുട്‌ബോല്‍ ടീമിന്റെ മുന്‍ പരിശീലകനായ ഹാനി അല്‍ മസ്ദറും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീന്‍ ഫു
ട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഈ 42കാരന്‍ മിഡ്ഫീല്‍ഡറുടെ മരണവാര്‍ത്ത ഫേസ്ബുക്ക് വഴി അറിയിച്ചത്. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയില്‍ 24,000 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 50,000ത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് പരുക്കേറ്റവരിലും മരിച്ചവരിലും ഭൂരിഭാഗവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."