HOME
DETAILS
MAL
പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി സഊദി; ഇനി പരമാവധി അഞ്ച് അവധി മാത്രം
backup
January 17 2024 | 03:01 AM
പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി സഊദി; ഇനി പരമാവധി അഞ്ച് അവധി മാത്രം
റിയാദ്: ചെറിയ പെരുന്നാൾ - ബലി പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി സഊദി അറേബ്യ മന്ത്രിസഭ. രണ്ടു പെരുന്നാളുകള്‍ക്കും കുറഞ്ഞത് നാലു ദിവസവും പരമാവധി അഞ്ചു ദിവസവുമായിരിക്കും അവധി. സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും അവധി നല്കുന്ന നിലയിൽ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഗവൺമെന്റ് ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും ഭരണപരമായ ചട്ടങ്ങൾ ഭേദഗതി വരുത്തുകയും ചെയ്യും. നിലവിൽ സഊദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയും സർക്കാർ മേഖലയ്ക്ക് അഞ്ചിൽ കൂടുതൽ അവധിയും ലഭിക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്തിയാണ് പരമാവധി അഞ്ച് ദിവസമാക്കി മാറ്റുന്നത്. ഇതോടെ സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും ലഭിക്കുന്ന അവധികൾ തുല്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."